കൊച്ചി : മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പ. ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഓഗസ്റ്റ് 13ന് വയനാട് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും. നാളെ സുൽത്താൻ ബത്തേരി അരമനയിൽ എത്തുന്ന കാതോലിക്കാ ബാവാ ദുരന്തബാധിത മേഖലകൾ സന്ദർശിച്ചതിന് ശേഷം മലങ്കര സഭയുടെ ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഏകോപനത്തിനായ് നിയോഗിച്ചിട്ടുള്ള കമ്മിറ്റി അംഗങ്ങളുമായ് സ്ഥിതിഗതികളും തുടർന്നുള്ള കാര്യങ്ങളും വിലയിരുത്തും. ദുരന്തബാധിത പ്രദേശങ്ങളിൽ പുനരധിവാസ പദ്ധതികൾ നേരത്തെ സഭ പ്രഖ്യാപിച്ചിരുന്നു.
Advertisements
സർക്കാരിൻ്റെ അനുമതിയോടെ പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാക്കുകയാണ് ലക്ഷ്യം.