ദിവസവും എത്ര നേരം കട്ടൻ കുടിക്കും..! കട്ടൻ കുടിച്ചാൽ എന്ത് സംഭവിക്കും; ആരോഗ്യ വിദഗ്ധർ പറയുന്നു

ജാഗ്രത
ആരോഗ്യം

ദിവസവും അഞ്ച് ഗ്ലാസ് വരെ കട്ടൻചായ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നാണ് ആരോഗ്യവിദ്ഗദർ അഭിപ്രായപ്പെടുന്നത്. സ്ഥിരമായി കട്ടൻചായ കുടിച്ചാൽ ആരോഗ്യപ്രശ്നങ്ങൾക്ക് ഒരു പരിധിവരെ ആശ്വാസം ലഭിക്കും. കട്ടൻചായയുടെ ഗുണങ്ങളിൽ ചിലത് നോക്കാം.
ഹൃദയപ്രവർത്തനം ത്വരിതഗതിയിലാക്കുന്നതിന് കട്ടൻചായ നല്ലതാണ്. രാവിലെ വെറും വയറ്റിൽ കട്ടൻചായ കഴിക്കുന്നത് ഹൃദയാഘാത സാധ്യത 21 ശതമാനം കുറയ്ക്കും.
ക്യാൻസർ തടയുന്നതിന് കട്ടൻചായയ്ക്ക് കഴിയും. നിരവധി പരീക്ഷണങ്ങൾക്കൊടുവിലാണ് ക്യാൻസർ തടയുന്നതിന് കട്ടൻചായയ്ക്ക് കഴിവുണ്ടെന്ന് കണ്ടെത്തിയത്.
കട്ടൻചായ സ്ഥിരമായി കുടിക്കുന്നവരുടെ എല്ലുകൾ വളരെയധികം ബലമുള്ളതായിരിക്കും. മാത്രമല്ല, ഇവരിൽ ആർത്രൈറ്റിസ് സാധ്യതയും വളരെ കുറവായിരിക്കും.
ഡയബറ്റിസ് ചെറുക്കുന്നതിൽ കട്ടൻചായയ്ക്ക് കഴിയും. കട്ടൻചായ സ്ഥിരമായി കഴിക്കുന്ന ചെറുപ്പക്കാരിൽ ടൈപ്പ് 2 ഡയബറ്റിസിനുള്ള സാധ്യത വളരെ കുറവാണ്.
മാനസിക സമ്മർദ്ദം ചെറുക്കുന്നതിന് കട്ടൻചായക്ക് കഴിയും. മനസ് സ്വസ്ഥമാക്കാൻ പലപ്പോഴും നമുക്ക് ഒരു ചായയിലൂടെ കഴിയും.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് കട്ടൻചായ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കട്ടൻചായയിൽ അടങ്ങിയിട്ടുള്ള ആൽക്കൈലമിൻ ആന്റിജെൻ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതാണ്.
കട്ടൻചായയിൽ അടങ്ങിയിട്ടുള്ള എൽ തിയാനെൻ എന്ന അമിനോ ആസിഡ് ഏകാഗ്രതക്കുറവ് പരിഹരിക്കുന്നു.

Advertisements

Hot Topics

Related Articles