കവി ചൊ​വ്വ​ല്ലൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി അ​ന്ത​രി​ച്ചു : സംസ്കാരം പിന്നീട്

തൃശൂർ : ഭ​ക്തി​ഗാ​ന​ങ്ങ​ളു​ടെ മാ​ധു​ര്യം മ​ല​യാ​ളി​ക്കു പ​ക​ർ​ന്ന ക​വി​ ചൊ​വ്വ​ല്ലൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി (87) അ​ന്ത​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 11ന് ​തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

Advertisements

വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സംസ്കാരം പിന്നീട്.
തൃ​ശി​ലേ​രി വാ​ര്യ​ത്തെ സ​ര​സ്വ​തി​യാ​ണു ഭാ​ര്യ. മ​ക്ക​ൾ: ഉ​ഷ (ല​ണ്ട​ൻ), ഉ​ണ്ണി​കൃ​ഷ്ണ​ൻ (ല​ണ്ട​ൻ), മ​രു​മ​ക്ക​ൾ. ഗീ​ത, പ​രേ​ത​നാ​യ സു​രേ​ഷ് ചെ​റു​ശേ​രി.
കേ​ര​ള ക​ലാ​മ​ണ്ഡ​ലം വൈ​സ് ചെ​യ​ർ​മാ​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​മെ​ഴു​തി​യ ‘ഒ​രു നേ​ര​മെ​ങ്കി​ലും കാ​ണാ​തെ വ​യ്യെ​ന്‍റെ ഗു​രു​വാ​യൂ​ര​പ്പ’ എ​ന്ന ഭ​ക്തി​ഗാ​നം പ്ര​സി​ദ്ധ​മാ​ണ്. ക​വി​ത​ക​ൾ​ക്കു പു​റ​മെ ചെ​റു​ക​ഥ​ക​ൾ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം, അ​ഭി​ന​യം, ഡോ​ക്യു​മെ​ന്‍റ​റി ര​ച​ന, സം​വി​ധാ​നം തു​ട​ങ്ങി​യ ക​ല​യു​ടെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലും ചൊ​വ്വ​ല്ലൂ​ർ ശി​വ ക്ഷേ​ത്ര​ത്തി​ലും പാ​ര​ന്പ​ര്യ അ​വ​കാ​ശി കു​ടും​ബ​മാ​യ ചൊ​വ്വ​ല്ലൂ​ർ വാ​ര്യ​ത്ത് കൊ​ടു​ങ്ങ​ല്ലൂ​ർ കാ​വി​ൽ വാ​ര്യ​ത്ത് ശ​ങ്കു​ണ്ണി വാ​ര്യ​രു​ടെ​യും പാ​റു​ക്കു​ട്ടി വാ​ര​സ്യാ​രു​ടെ​യും മ​ക​നാ​യി 1936ൽ ​ജ​ന​നം. കേ​ര​ള​വ​ർ​മ കോ​ള​ജി​ലെ പ​ഠ​ന​ശേ​ഷം തൃ​ശൂ​രി​ൽ നി​ന്നു പ്ര​സി​ദ്ധീ​ക​രി​ച്ച ന​വ​ജീ​വ​ൻ പ​ത്ര​ത്തി​ൽ സ​ബ് എ​ഡി​റ്റ​റാ​യി പ​ത്ര​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തേ​യ്ക്കു ക​ട​ന്നു. മ​ല​യാ​ള മ​നോ​ര​മ​യി​ൽ നി​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​റാ​യാ​ണു വി​ര​മി​ച്ച​ത്.

വാ​ദ്യ​ക​ലാ​നി​രൂ​പ​ക​നാ​യി​രു​ന്നു. പ്ര​ഫ​ഷ​ണ​ൽ നാ​ട​ക രം​ഗ​ത്ത് മി​ക​ച്ച ഗാ​ന​ര​ച​യി​താ​വി​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​ര​സ്കാ​രം, ദേ​വ​സ്വ​ത്തി​ന്‍റെ ജ്ഞാ​ന​പ്പാ​ന പു​ര​സ്കാ​രം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

Hot Topics

Related Articles