ലോക പുകയില വിരുദ്ധ ദിനാചരണവും വനിതാ നേതൃസംഗമവും നടത്തി

കാഞ്ഞിരപ്പള്ളി : പാറത്തോട് ,എസ് എൻ ഡി പി പാലപ്ര ശാഖയിലെ 1057 ാം നമ്പർ വനിതാ സംഘം ശാഖാ കമ്മറ്റി പുകയില വിരുദ്ധ ദിനാചരണവും , വനിത നേതൃസംഗമവും നടത്തി. പാറത്തോട് ചിറഭാഗം എസ് എൻ ഡി പി പ്രാർത്ഥനാലയത്തിൽ വച്ച് നടത്തിയ നേതൃസംഗമം ശാഖായോഗം പ്രസിഡന്റ് സുരേന്ദ്രൻ കൊടിത്തോട്ടം ഉദ്ഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡന്റ് ശോഭന വേണു അധ്യഷയായിരുന്നു. ശാഖാ സെക്രട്ടറി വിനോദ് പാലപ്ര മുഖ്യപ്രഭാഷണം നടത്തി. അനിതാ മോൾ വി. റ്റി.ശാരദാ പുരുഷോത്തമൻ – രമാ ഷാജി – ബിന്ദു ശ്രീനിവാസൻ – തിലകമ്മ ജയപാലൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles