കവിയൂർ: സഹകരണ മേഖലയെ തകർക്കാൻ കോർപ്പറേറ്റുകൾ നടത്തുന്ന ശ്രമങ്ങളെ കൂട്ടായി ചെറുക്കണമെന്ന് സി പി ഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. കവിയൂർ സർവീസ് സഹകരണ ബാങ്കിലേക്ക് ഡിസംബർ 4 നു നടക്കുന്ന ഭരണ സമിതി തെരഞ്ഞെടുപ്പിന്റെ ഭാഗമായി സഹകരണ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പി വി ശിവൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ അനന്തഗോപൻ മുഖ്യ പ്രഭാഷണം നടത്തി.
സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. രതീഷ് കുമാർ, കേരള കോൺഗ്രസ് എം സംസ്ഥാന നിർവാഹക സമിതി അംഗം സജി അലക്സ്, സി പി എം ഇരവിപേരൂർ ഏരിയ സെക്രട്ടറി പി സി സുരേഷ് കുമാർ, ജെ ഡി എസ് നിയോജക മണ്ഡലം കമ്മറ്റിയംഗം വർഗീസ് പി ഹാനോക്ക്, ജില്ലാ പഞ്ചായത്ത് അംഗം സി കെ ലതാകുമാരി, തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ കെ സോമൻ, ബാങ്ക് പ്രസിഡന്റ് അഡ്വ. ജി രജിത് കുമാർ, സി പി ഐ എം ഏരിയാ കമ്മിറ്റി അംഗം ജോർജ് വർഗീസ് എന്നിവർ സംസാരിച്ചു.
സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളായ ബാങ്ക് പ്രസിഡന്റ് അഡ്വ. ജി രജിത് കുമാർ,രാജശേഖരക്കുറുപ്പ്, സി ജി ഫിലിപ്പ്, റെജി സുകുമാരൻ, ആർ രാജേഷ്, സുരേഷ് ബാബു പി, അജേഷ് കുമാർ എൻ എസ്, ഹരിക്കുട്ടൻ ഇ കെ, സുജ മാത്യു, ജീനാ സൂസൻ ജേക്കബ്, ബിഞ്ചു ഏബ്രഹാം എന്നിവർ പങ്കെടുത്തു.
സഹകരണ മേഖലയെ തകർക്കാൻ കോർപ്പറേറ്റുകൾ നടത്തുന്ന ശ്രമങ്ങളെ കൂട്ടായി ചെറുക്കണം: സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു
Advertisements