വൈക്കത്തഷ്ടമി ; നാളെ വൈക്കത്ത് മദ്യനിരോധനം

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച (നവംബർ 25) രാവിലെ 11 മുതൽ  നവംബർ 28ന് രാവിലെ എട്ടു വരെ വൈക്കം നഗരസഭ പരിധിയിലുള്ള പ്രദേശത്ത് മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ ഉത്തരവായി. മറ്റു ലഹരിവസ്തുക്കളുടെ വിപണനത്തിനും നിരോധനമേർപ്പെടുത്തി. പ്രദേശത്തെ  മദ്യവിൽപ്പന കടകൾ തുറക്കാനോ പ്രവർത്തനം നടത്താനോ പാടില്ല. നിരോധിത കാലയളവിൽ മദ്യം, മറ്റു ലഹരിവസ്തുക്കളുടെ അനധികൃത വിൽപ്പന തടയുന്നതിനായി കർശനനടപടി സ്വീകരിക്കാൻ  ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, ജില്ലാ പൊലീസ് മേധാവി എന്നിവരെ  ചുമതലപ്പെടുത്തി.

Hot Topics

Related Articles