കവിയൂർ : കാരുണ്യ ഹെൽത്ത് ഫൗണ്ടേഷൻ കവിയൂർ സോണൽ വോളന്റിയർ പരിശീലന ക്യാമ്പ് കാരുണ്യ ഹെൽത്ത് ഫൗണ്ടേഷൻ ഇരവിപേരൂർ ഏരിയ പ്രസിഡന്റ് അഡ്വ. എൻ രാജീവ് ഉത്ഘാടനം ചെയ്തു. കവിയൂർ സോണൽ കമ്മിറ്റി പ്രസിഡന്റ് പി റ്റി അജയൻ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഏരിയ സെക്രട്ടറി ജിജി മാത്യു, ജില്ലാ പഞ്ചായത്ത് അംഗം സി കെ ലതാകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ജോൺ, സി പി എം ഏരിയാ കമ്മിറ്റിയംഗം കെ. സോമൻ, ഫൗണ്ടേഷൻ രക്ഷാധികാരികളായ ജോർജ് വർഗീസ്, അഡ്വ. ജി രജിത് കുമാർ, സോണൽ സെക്രട്ടറി പി സുരേഷ് ബാബു, ട്രഷറാർ മിനി എൽസി, സതീഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ഫിസിയോതെറാപ്പിസ്റ്റ്
ആതിരയും, നഴ്സിംഗ് അസ്സിറ്റൻഡ് അന്നമ്മയും വോളന്റിയേഴ്സ് പരിശീലനങ്ങൾക്ക് നേതൃത്വം നൽകി.
കാരുണ്യ ഹെൽത്ത് ഫൗണ്ടേഷൻ കവിയൂർ സോണൽ വോളന്റിയർ പരിശീലന ക്യാമ്പ്
Advertisements