കവിയൂർ : കവിയൂർ മഹാദേവ ക്ഷേത്രത്തിൽ ക്ഷേത്ര ശ്രീകോവിൽ തുറക്കാൻ വൈകിയതിൽ ഭക്തജന നാമജപ പ്രതിഷേധമിരമ്പി.. ഹിന്ദു ഐക്യ വേദി യുടെയും ക്ഷേത്ര ഏകോപന സമിതിയുടെയും നേതൃത്വത്തിൽ ക്ഷേത്ര തൃപ്പടിയിൽ നടന്ന പ്രതിഷേധം ഹിന്ദു ഐക്യവേദി ജില്ലാ സഹസംഘടനാ സെക്രട്ടറി കെ.പി.സുരേഷ് ഉദ്ഘാടനം ചെയ്തു.
ജീവനക്കാരുടെ അഭാവത്താൽ ക്ഷേത്രത്തിൽ നിത്യപൂജകൾ പോലും മുടക്കം വന്നിരിക്കുന്നു എന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. ക്ഷേത്രത്തിൽ ഇപ്പോഴുള്ള ജോലിക്കാരിൽ പകുതിയും പകരക്കാരാണ് മഹാദേവ നടയിലെ മേശാന്തിയും, കീഴ്ശാന്തിയും വരാത്ത കാരണം ഹനുമാൻ സ്വാമി നടയിലെ മേൽശാന്തിയാണ് കഴിഞ്ഞ ദിവസം നട തുറന്നത്. രാവിലെ 7 മണിയോടെ മുൻ കീഴ്ശാന്തി തിരുവല്ലായിൽ നിന്നും എത്തിയതിന് ശേഷമാണ് അഭിഷേകവും പൂജകളും ആരംഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവല്ല സബ് ഗ്രൂപ്പിലെ ഏറ്റവും വരുമാനം ഉള്ള ഈ ക്ഷേത്രത്തിൽ നിവലിൽ ക്ഷേത്രത്തിൻ്റെ ഉത്തരവാദിത്തം വഹിക്കേണ്ട സബ് ഗ്രൂപ്പ് ഓഫിസര്സർ ഉൾപ്പടെ മേൽശാന്തി,കീഴ്ശാന്തി ,നാദസ്വരം , രണ്ട് വാച്ചർ എന്നിവർ ഇവിടെ ഇല്ല. അടിയന്തിരമായി ഇതിനു നടപപടി ഉണ്ടായില്ലെങ്കിൽ മറ്റു പ്രതിക്ഷേധങ്ങളിലേക്ക് കടക്കേണ്ടി വരുമെന്നും ഭക്ത ജനങ്ങൾ പറഞ്ഞു.ദേവസ്വബോർഡ് ക്ഷേത്രങ്ങളിൽ മറ്റൊന്നും നടനില്ലങ്കിലും എല്ലാം മാസ ക്ഷേത്രത്തിലെ കാണിക്ക കൃത്യമായി എടുക്കാൻ കാണിക്കുന്ന മനസ് ക്ഷേത്രകാര്യങ്ങളിൽ കാണിക്കണമെന്ന് ഉദ്ഘാടകൻ കൂട്ടിച്ചേർത്തു.
താലൂക്ക് പ്രസിഡന്റ് ടി.എൻ സുരേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. സതീശ് കുമാർ ,ജില്ലാ വൈസ് പ്രസിഡന്റ് ശ്രീകുമാർ കുറ്റൂർ, താലൂക്ക് ജനറൽ സെക്രട്ടറി കിഷോർ കുമാർ , സെക്രട്ടറി രതീഷ് ശർമ്മ തൈമറവുംകര, ഹിന്ദു ഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ് മനോഹരൻ, ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി അനീഷ് കെ.എസ്. വൈസ് പ്രസിഡന്റ് ടി.കെ സഹദേവൻ ,മധുസൂദനൻ ആചാരി , ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.