ഓർമ്മ ഇന്റർനാഷണൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

രാമപുരം : ഓവർസീസ് റെസിഡന്റ് മലയാളി അസോസിയേഷൻ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ രാമപുരം എസ് എച്ച് ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം പല എംഎൽഎ മാണി സി കാപ്പൻ നിർവഹിച്ചു.ഓർമ്മ കേരള ചാപ്റ്റർ പ്രസിഡന്റ് കുര്യാക്കോസ് മാണി വയലിൽ അധ്യക്ഷത വഹിച്ചു.

ഓർമ്മ അന്തർദേശീയ സെക്രട്ടറി ഷാജി ആറ്റുപുറം, സജി വൈക്കത്തനാൽ, ഓർമ്മ കേരള ചാപ്റ്റർ സെക്രട്ടറി ടോമി ജേക്കബ് ഐക്കരേട്. ഗ്രാമപഞ്ചായത്ത് മെമ്പർ ലിസമ്മ മത്തച്ചൻ, ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ റോസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

Hot Topics

Related Articles