ഒരു ജയമകലെ കിരീടം ; നൊവാക് ജോക്കോവിച്ച്‌ വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍

ലണ്ടൻ : സെര്‍ബിയൻ സൂപ്പര്‍താരം നൊവാക് ജോക്കോവിച്ച്‌ 2023 വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിച്ചു.സെമിയില്‍ ഇറ്റാലിയൻ താരം ജാന്നിക് സിന്നറിനെ പരാജയപ്പെടുത്തിയാണ് ജോക്കോയുടെ ഫൈനല്‍ പ്രവേശം. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരത്തിന്റെ വിജയം. 24-ാം ഗ്രാൻഡ്സ്ലാമും എട്ടാം വിംബിള്‍ഡണ്‍ കിരീടവും മോഹിച്ചാണ് ജോക്കോവിച്ച്‌ കലാശപ്പോരില്‍ റാക്കറ്റേന്തുക. സ്കോര്‍: 3-6,4-6,6-7(4-7)

ആദ്യ സെറ്റില്‍ തന്നെ ജാന്നിക് സിന്നറിനെതിരേ തകര്‍പ്പൻ പ്രകടനമാണ് ജോക്കോ കാഴ്ചവെച്ചത്. സിന്നറിന്റെ സര്‍വ്വ് ഭേദിച്ച്‌ മുന്നേറിയ സെര്‍ബിയൻ താരം 6-3 ന് സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും ജോക്കോവിച്ചിന്റെ മുന്നേറ്റം തന്നെയാണ് സെന്റര്‍ കോര്‍ട്ടില്‍ നിറഞ്ഞുനിന്നത്. 6-4 ന് രണ്ടാം സെറ്റ് ജോക്കോ നേടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ മൂന്നാം സെറ്റില്‍ ഇറ്റാലിയൻ താരം കടുത്ത വെല്ലുവിളി ഉയര്‍ത്തി. ജോക്കോയ്ക്കെതിരേ പോരാടിയ സിന്നര്‍ സെറ്റ് 6-6 ലെത്തിച്ചു. ടൈബ്രേക്കറിലേക്ക് നീണ്ടതോടെ മൂന്നാം സെറ്റ് ആവേശകരമായി. ടൈ ബ്രേക്കറിലും തുടക്കത്തില്‍ സിന്നറായിരുന്നു മുന്നിട്ടുനിന്നത്. എന്നാല്‍ ജോക്കോ പരിചയസമ്ബത്തോടെ റാക്കറ്റേന്തിയതോടെ ഇറ്റാലിയൻ താരത്തിന് പിടിച്ചുനില്‍ക്കാനായില്ല. മൂന്നാം സെറ്റും മത്സരവും കലാശപ്പോരിലേക്കുള്ള ടിക്കറ്റും ജോക്കോ സ്വന്തമാക്കി.

Hot Topics

Related Articles