പരമ്പരാഗത രീതിയിൽ പുതിയ തൃക്കോവിൽ ക്ഷേത്രത്തിൽ ഇക്കുറിയും വാവുബലി; കർക്കടക വാവുബലിയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി

കോട്ടയം: പരമ്പരാഗത രീതിയിൽ പുതിയ തൃക്കോവിൽ ക്ഷേത്രത്തിൽ ഇക്കുറിയും വാവുബലി നടക്കും. പുതിയ തൃക്കോവിൽ മഹാവിഷ്ണുക്ഷേത്രത്തിലാണ് കർക്കടക വാവുബലി നടക്കുക. ക്ഷേത്രം തന്ത്രി താഴ്മൺമഠം കണ്ഠരരു മോഹനരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടക്കുക. ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് മാലം താമരശേരി ഇല്ലത്ത് സുധീഷ് പി.ഇളയത് മുഖ്യകാർമ്മികത്വം വഹിക്കും. പുലർച്ചെ നാലിന് ഗണപതിഹോമം നടക്കും. 4.30 മുതൽ ക്ഷേത്രം തന്ത്രി കണ്ഠരരു മോഹനര് ഭദ്രദീപം കൊളുത്തി പിതൃബലി നടത്തും. തുടർന്നു, ക്ഷേത്രത്തിൽ പിതൃബലി ചടങ്ങുകൾ നടക്കും. രാവിലെ പത്തു മുതൽ സുഹൃതഹോമം, തിലഹവനം, സായൂജ്യപൂജ, കാൽകഴുകിച്ചൂട്ട് എന്നിവ ക്ഷേത്രം തന്ത്രി കണ്ഠരരു മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.

Hot Topics

Related Articles