കവിയൂർ: കൺസ്യൂമർ ഫെഡിൻ്റെയും, സഹകരണ വകുപ്പിൻ്റെയും ആഭിമുഖ്യത്തിലുള്ള വിപണി കവിയൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നീതി സ്റ്റോർ മുഖേന ആരംഭിച്ചിരിക്കുന്നു. ഭരണ സമിതി അംഗം രാജേഷ് കടമുറിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പ്രസിഡൻ്റ് അഡ്വ. ജി. രജിത് കുമാർ ഉദ്ഘാടനം ചെയ്തു. സി.ജി.ഫിലിപ്പ് , ഹരികുട്ടൻ ഇ.കെ, അജേഷ് കുമാർ , സുരേഷ് ബാബു പി, പി.എസ്. റെജി , സുജ മാത്യു , ബിഞ്ചു ഏബ്രഹാം സെക്രട്ടറി ജോസഫ് ജോൺ, അരുൺ എന്നിവർ സംസാരിച്ചു. അരുൺ , പി.റ്റി. അജയൻ എന്നിവർ സന്നിഹിതരായിരുന്നു.
Advertisements