തിരുവല്ല : കവിയൂർ ഞാലിയിൽ ഭഗവതി ക്ഷേത്ര ഓഫീസ് മുറിയുടെ വാതിൽ കുത്തിത്തുറന്ന് മോഷണം നടന്നു. ഇന്ന് രാവിലെ ആറു മണിയോടെ ക്ഷേത്ര മേൽശാന്തി എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ഓഫീസിലെ അലമാരയും മേശയും മോഷ്ടാക്കൾ കുത്തിത്തുറന്നിട്ടുണ്ട്. പതിനായിരത്തോളം രൂപ വില വരുന്ന ടാബും ഓട്ടുപകരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവം സംബന്ധിച്ച് ക്ഷേത്ര ഭാരവാഹികൾ തിരുവല്ല പോലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ ഉള്ള മോഷണം പടിഞ്ഞാറ്റും ചേരി കാവുങ്കൽ ക്ഷേത്രത്തിൽ നടന്നു.
Advertisements