കവിയൂർ പഞ്ചായത്ത് ഒ.ഡി.എഫ് പ്ലസാകുന്നു: പ്രഖ്യാപനം ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ ദിവ്യ എസ്.അയ്യർ എത്തും

കവിയൂർ: ഭാരത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവവും, ഒ.ഡി.എഫ് പ്ലസ് പ്രഖ്യാപനവും ഹരിത കർമ്മ സേനാ അംഗങ്ങളെ ആദരിക്കലും ഒക്ടോബർ രണ്ടിന് കവിയൂർ പഞ്ചായത്തിൽ നടക്കും. പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ യോഗം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ്കുമാർ അദ്ധ്യക്ഷത വഹിക്കും. കവിയൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടക്കുക.

Advertisements

ജില്ലയിൽ ഒഡിഎഫ് പ്ലസായി തിരഞ്ഞെടുക്കപ്പെട്ട 13 പഞ്ചായത്തുകളിൽ ഒന്നാണ് കവിയൂർ പഞ്ചായത്ത്. എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയിൽ ഉന്നത മാർക്ക് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം സി.കെ ലതാകുമാരി , ആസൂത്രണ സമിതി അംഗം എസ്.വി സുബിൻ എന്നിവർ പ്രസംഗിക്കും.

Hot Topics

Related Articles