പാലായില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തിന് കുത്തിക്കൊലപ്പെടുത്തിയത് കൂത്താട്ടുകുളം കോയിപ്പള്ളി സ്വദേശി; പലതവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടും നിരസിച്ചത് പകയ്ക്ക് കാരണമായി; രക്തം തെറിച്ച വസ്ത്രങ്ങളുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടിയത് നാട്ടുകാര്‍

പാലാ: പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസിനുള്ളില്‍ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി കൂത്താട്ടുകുളം കോയിപ്പള്ളി സ്വദേശി. എറണാകുളം കൂത്താട്ടുകുളം കോയിപ്പള്ളി ഉപ്പനായില്‍പുത്തന്‍പുറയില്‍ അഭിഷേക് ബൈജു (20)വാണ് സഹപാഠിയെ കുത്തിക്കൊലപ്പെടുത്തിയത്. കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ തലയോലപ്പറമ്പ് കളപ്പുരയ്ക്കല്‍ നിധിനാമോളെ(22)യാണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്.

Advertisements

ഇരുവരും പാലാ സെന്റ് തോമസ് കോളേജിലെ വൊക്കേഷല്‍ കോഴ്സായ ഫുഡ് ടെക്നോളജി വിദ്യാര്‍ത്ഥികളായിരുന്നു. പല തവണ പ്രതിയായ അഭിഷേക് പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍, ഇത് പെണ്‍കുട്ടി തള്ളിക്കളഞ്ഞത് പകയ്ക്ക് കാരണമായി. ഒന്നരവര്‍ഷമായി ക്ലാസുകളും ഉണ്ടായിരുന്നില്ല. എന്നാല്‍, ഇന്ന് രാവിലെ പരീക്ഷയ്ക്കായി എത്തിയ പെണ്‍കുട്ടിയെ കോളേജിന്റെ ആളൊഴിഞ്ഞ സ്ഥലത്തു മരത്തിന് പിന്നില്‍ മറഞ്ഞിരുന്ന് പ്രതി അഭിഷേകം കുത്തി വീഴ്ത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രക്തം തെറിച്ച വസ്ത്രങ്ങളുമായി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ചേര്‍ന്നു പിടികൂടി. തുടര്‍ന്നു, പാലാ ഡിവൈ.എസ്.പി ഷാജു ജോസ്, സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ കെ.പി ടോംസണ്‍, എസ്.ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടി. രക്തം വാര്‍ന്ന് വഴിയിരകില്‍ കിടന്ന പെണ്‍കുട്ടിയെ സഹപാഠികളാണ് കണ്ടത്. തുടര്‍ന്നു കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മന്ത്രി വി.എന്‍ വാസവന്‍, പാലാ എം.എല്‍.എ മാണി സി.കാപ്പന്‍, ജില്ലാ പൊലീസ് മേധാവി ഡി.ശില്പ എന്നിവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Hot Topics

Related Articles