പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു: കുത്തിക്കൊലപ്പെടുത്തിയത് പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനിയെ

പാലാ: സെന്റ് തോമസ് കോളേജില്‍ പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ തലയോലപ്പറമ്പ് കളപ്പുറയ്ക്കല്‍ നിധിനാമോളാണ് (22) കുത്തിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ കൂത്താട്ടുകുളം സ്വദേശി അഭിഷേകിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഇതേ കോളേജിലെ ഫുഡ് ടെക്നോളജി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളാണ്. മരത്തിനു പിന്നില്‍ ഒളിച്ചു നിന്ന പ്രതി പെണ്‍കുട്ടി എത്തിയപ്പോള്‍ ചാടി വീണ് കഴുത്തിന് കുത്തുകയായിരുന്നു.

ഇന്നു രാവിലെ 11.30 നായിരുന്നു കേസിനാസ്പദമായ സംഭവം. ബിരുദ വിദ്യാര്‍ത്ഥിനിയായ മിഥുന കോളേജിലേയ്ക്കു നടന്നു വരുന്നതിനിടെ മരത്തിനു പിന്നില്‍ ഒളിച്ചിരുന്ന അഭിഷേക് ചാടിവീണ് കയ്യിലുണ്ടായിരുന്ന പേനാ കത്തിയ്ക്ക് കുത്തുകയായിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നതായി പൊലീസ് പറഞ്ഞു. പ്രണയം നിരസിച്ച വൈരാഗ്യത്തെ തുടര്‍ന്നാണ് പ്രതി പെണ്‍കുട്ടിയെ കുത്തിക്കൊന്നതെന്ന സൂചനയാണ് ലഭിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പാലാ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയായ അഭിഷേകിനെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്നു സ്റ്റേഷന്‍ എത്തിച്ച് പ്രതിയെ ചോദ്യം ചെയ്യുകയാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി.

Hot Topics

Related Articles