മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായിരുന്ന സി.പി. നായര്‍(81)അന്തരിച്ചു. 1982-87ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സി.പി നായര്‍ ചീഫ് സെക്രട്ടറിയായിരുന്നത്. തിരുവനന്തപുരം ജില്ലാ കളക്ടര്‍, ഒറ്റപ്പാലം സബ് കളക്ടര്‍, ആസൂത്രണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, കൊച്ചി തുറമുഖം ഡെപ്യൂട്ടി ചെയര്‍മാന്‍, തൊഴില്‍ സെക്രട്ടറി, റവന്യൂ ബോര്‍ഡ് അംഗം, ആഭ്യന്തര സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

ഇരുകാലിമൂട്ടകള്‍, കുഞ്ഞൂഞ്ഞമ്മ അഥവ കുഞ്ഞൂഞ്ഞമ്മ, പുഞ്ചിരി പൊട്ടിച്ചിരി, ലങ്കയില്‍ ഒരു മാരുതി, ചിരി ദീര്‍ഘായുസിന് തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരന്‍ എന്‍.പി. ചെല്ലന്‍ നായരാണ് പിതാവ്. ഭാര്യ സരസ്വതി, മക്കള്‍ ഹരിശങ്കര്‍, ഗായത്രി.

Hot Topics

Related Articles