ആലപ്പുഴ: കൊറോണ വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ആലപ്പുഴ ജില്ലയിലെ ബീച്ചുകളും, പാര്‍ക്കുകളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കും. വിനോദ സഞ്ചാര മേഖലകള്‍ തുറക്കുന്നതിന് അനുമതി നല്‍കിയ സാഹചര്യത്തിലാണ് നടപടി. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരും, മറ്റു ഗുരുതര രോഗമുള്ളവരും ഇത്തരം പൊതുഇടങ്ങളില്‍ എത്തരുതെന്ന് ഈ കേന്ദ്രങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള
ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Advertisements
ബീച്ചുകളിലും, പാര്‍ക്കുകളിലും എത്തുന്നവര്‍ മാസ്‌ക് ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. കൂടാതെ കോവിഡ് പ്രോട്ടോകോള്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന് ഉറപ്പാക്കാന്‍ ഇടവിട്ടുള്ള സമയങ്ങളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് ഉണ്ടാകും.