കവിയൂർ പടിഞ്ഞാറ്റുംചേരി മാകാട്ടിക്കവലയിൽ സിപിഐ എം രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു യോഗം ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടിയിൽ നിന്നും സിപിഐ എം ലേക്കു വന്നവരെ ജില്ലാ സെക്രട്ടറി മാലയിട്ടു സ്വീകരിക്കുകയും, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണവും നടത്തി. ലോക്കൽ ആക്ടിംഗ് സെക്രട്ടറി സതീശ് അദ്ധ്യക്ഷതയിൽ ഏരിയാ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി പി സി സുരേഷ് കുമാർ ഏ അംഗങ്ങളായ കെ സോമൻ , ജോർജ് വർഗീസ്, പി റ്റി അജയൻ , ദീപ ശ്രീജിത്ത് ജില്ലാ പഞ്ചായത്ത് അംഗം ലതാകുമാരി സി കെ രാജശേഖര കുറുപ്പ്, അഡ്വ. ജി രജിത് കുമാർ, സി ജി ഫിലിപ്പ്, ജിലിൻ ഏലിയാസ് എന്നിവർ സംസാരിച്ചു.
Advertisements