കവിയൂർ : മുണ്ടിയപ്പള്ളി മഞ്ഞപ്പള്ളിൽ ജലജ ഉണ്ണികൃഷ്ണൻ, ളാമടത്തിൽ രാമകൃഷ്ണപിള്ള എന്നിവരുടെ കൃഷിയിടങ്ങളിൽ കാട്ടുപന്നികൾ കൃഷികൾ നശിപ്പിച്ചു. ഏകദേശം 80 മൂടോളം വാഴയും, 70 മുടോളം കപ്പയും, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കൃഷികളാണ് പന്നികൾ മൂടോടെ നശിപ്പിച്ചു കളഞ്ഞത്. മാസങ്ങൾക്കു മുമ്പ് ഇതേ രീതിയിൽ കൃഷി നശിപ്പിക്കുകയും ചെറിയ തെങ്ങിൻ തൈ മൂട് മാന്തി മാറ്റിയ രീതിയിൽ കണ്ടിരുന്നു. 2 മാസം മുമ്പ് രാവിലെ പാൽ വിതരണത്തിനു പോയ ജലജ യുടെ സ്കൂട്ടറിൽ പന്നി ഇടിച്ചു മറിഞ്ഞു വീണു അപകടം സംഭവിച്ചിരുന്നു. തുടർന്നാണ് പ്രദേശത്ത് കാട്ടുപന്നി ഉണ്ട് എന്ന് നാട്ടുകാർ മനസ്സിലാക്കുന്നത്.
ഞാലിക്കണ്ടം കോമലയിൽ ബാബു, ഗണപതിക്കുന്നിൽ തമ്പി, കുന്നേൽ ഷിബു ഇവരുടെ കൃഷിയിടങ്ങളിലും സമാനമായ രീതിയിൽ കപ്പ,വാഴ, ചേന തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. രാത്രി ഒൻപതു മണിയോടെ ദർശനാ പ്രസ്സിനു സമീപം 4 എണ്ണം അടങ്ങുന്ന പന്നി കൂട്ടത്തിനെ കണ്ടതായും സ്കൂട്ടറിന്റെ വെട്ടം കണ്ടപ്പോൾ സമീപത്തെ ഗണപതിക്കുന്ന് ഭാഗത്തേക്ക് ഓടി പോയതായും പാറയിൽ ഉണ്ണിക്കുട്ടൻ ജാഗ്രതാ ന്യൂസിനോട് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനെതിരെ അധികൃതർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രദേശത്തെ കർഷകർക്ക് വൻ നഷ്ടങ്ങളാണ് കൃഷിയിടങ്ങളിൽ ഉണ്ടാകുന്നത്. ബാങ്ക് വായ്പ എടുത്തു കൃഷിചെയ്യുന്ന കർഷകർ അടക്കം വൻ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇപ്പോൾ.
കർഷക സംഘം കവിയൂർ മേഖല സെക്രട്ടറി സി കെ രാജശേഖരക്കുറുപ്പ്, പ്രസിഡന്റ് എബിൻ പച്ചംകുളത്ത്, സന്തോഷ് ചെമ്മരത്തിൽ, ഗോപാലകൃഷ്ണൻ,
സ്വപ്നാ ആർ സി നായർ, ഗിരീഷ്, എന്നിവർ കൃഷിയിടങ്ങൾ സന്ദർശിച്ചു.