കൊച്ചി : ദിലീപിന്റെയും കാവ്യാ മാധവന്റെയും വിവാഹം സൃഷ്ടിച്ച വിവാദങ്ങള്‍ ഇനിയും അടങ്ങിയിട്ടില്ല.2016 നവംബര്‍ 25 നായിരുന്നു മലയാള സിനിമയിലെ മിക്ക താരങ്ങളും പങ്കെടുത്ത ആ വിവാഹം.32 വയസുള്ള കാവ്യയെ 48 വയസ്സുള്ള ദിലീപ് വിവാഹം ചെയ്തത് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ട് കൊണ്ടായിരുന്നു. മഞ്ജു വാര്യരുമായി നീണ്ട 16 വര്‍ഷത്തെ ദാമ്ബത്യം.ശേഷം വിവാഹമോചനം.വിവാദങ്ങള്‍ക്കു അറുതി വരുത്തി 2016ല്‍ കാവ്യാ മാധവനുമായുള്ള വിവാഹം.എന്നാല്‍ വിവാദങ്ങള്‍ എന്നത്തേക്കാളും കൂടുതല്‍ നടന്‍ ദിലീപിനെ പിന്തുടര്‍ന്നു.ഇപ്പോഴിതാ ജീവിതത്തില്‍ നടന്ന പ്രധാന സംഭവങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയാണ് ദിലീപ്.
കാവ്യ കാരണമാണ് താന്‍ മഞ്ജുവുമായുള്ള വിവാഹമോചനം നേടിയതെന്ന വാര്‍ത്ത തെറ്റാണെന്ന് ദിലീപ് പറയുന്നു.മഞ്ജുവും താനും ഭാര്യാഭര്‍ത്താക്കന്മാര്‍ എന്നതിനേക്കാള്‍ എന്തും തുറന്നു സംസാരിക്കാന്‍ കഴിയുന്ന കൂട്ടുകാരെപ്പോലെയായിരുന്നുവെന്നും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധപ്രകാരമാണ് കാവ്യയെ വിവാഹം ചെയ്തതെന്നും ദിലീപ് പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഞ്ചുവുമായുള്ള വിവാഹമോചനം നേടാന്‍ കാരണം വേറെയാണെന്നും അതിനുശേഷം താന്‍ ഒട്ടേറെ സമ്മര്‍ദ്ദം അനുഭവിച്ചെന്നും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധപ്രകാരമാണ് പിന്നീട് കാവ്യയെ വിവാഹം ചെയ്തതെന്നും ദിലീപ് പറയുന്നു.വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പമുണ്ടായിരുന്നില്ല. പ്രായപൂര്‍ത്തിയായ മകള്‍ വളര്‍ന്നു വരുന്നതില്‍ ഉത്കണ്ഠ ഒരുവശത്ത്.അച്ഛന്‍ എപ്പോഴാ വീട്ടില്‍ വരുന്നതെന്ന ചോദ്യം മകള്‍ മീനാക്ഷിയില്‍ നിന്നും ഉണ്ടായിക്കൊണ്ടേയിരുന്നു.ആ ചോദ്യം കേള്‍ക്കുമ്ബോള്‍ ലൊക്കേഷനില്‍ നില്‍ക്കാനാവില്ല.മൂന്നര വര്‍ഷം താനും മകളും മാത്രമുള്ള ജീവിതമായിരുന്നു.സഹോദരി രണ്ടു വര്‍ഷത്തോളം അവരുടെ വീടുപേക്ഷിച്ചു കുടുംബവുമായി തന്റെ വീട്ടിലേക്കു താമസം മാറ്റേണ്ടി വന്നു. തനിക്ക് വേണ്ടി പലരും ബുദ്ധിമുട്ടുന്നത് പ്രയാസമുണ്ടാക്കിയെന്നും ദിലീപ് പറയുന്നു.
ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ മകളോട് പറഞ്ഞു. അതേസമയം വിവാഹവും വിവാഹമോചനവുമായി കാവ്യ മറുഭാഗത്തുണ്ടായിരുന്നു.കാവ്യയുടെ വിവാഹജീവിതം തകരാന്‍ കാരണം താനെന്നു പലരും പറഞ്ഞ് പരത്തിയെന്നും ദിലീപ് വ്യക്തമാക്കുന്നു.കാവ്യയുടെ അമ്മക്ക് വിവാഹത്തില്‍ താത്പ്പര്യമില്ലായിരുന്നു. അവള്‍ക്ക് മറ്റാലോചനകള്‍ നടക്കുന്നു എന്നായിരുന്നു മറുപടി.
ദിലീപിന്റെ ജീവിതം പോകാന്‍ കാരണം എന്ന പേരില്‍ കാവ്യ ബലിയാടാവുന്നു. അത് സത്യമെന്ന് പലരും പറയും എന്നായിരുന്നു അമ്മയുടെ പക്ഷം. എന്തിനാണ് വെറുതെ കാവ്യയുടെ പേരും ചേര്‍ത്തു വിവാദത്തിനു ഇടവയ്ക്കുന്നതെന്ന സുഹൃത്തുക്കളുടെ ചോദ്യം മറുപക്ഷത്ത്.ഒടുവില്‍ എല്ലാരും മുന്‍കയ്യെടുത്ത് കല്യാണം നടത്തി.
കാവ്യയെ വിവാഹം ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.രണ്ടുമൂന്നു ദിവസം കൊണ്ടാണ് കല്യാണം പ്ലാന്‍ ചെയ്തത്. ആദ്യം അറിയിച്ചത് മമ്മൂട്ടിയെ ആയിരുന്നുവെന്നും ദിലീപ് പറയുന്നു.കാവ്യാ മാധവന്‍ കാരണമാണ് ജീവിതം പോയെങ്കില്‍ അതിലേക്ക് കൂടുതല്‍ അടുക്കുന്നത് തീക്കളിയാണ്.താന്‍ പിന്നെയതിലേക്ക് പോകില്ലായിരുന്നു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധപ്രകാരമാണ് കാവ്യയെ വിവാഹം ചെയ്തത്.പിന്നീടാരും ഒപ്പമുണ്ടായിരുന്നില്ലെന്നും ദിലീപ് വ്യക്തമാക്കി.