കവിയൂർ തോട്ട ഭാഗത്ത് വീണ്ടും വാഹനാപകടം: പ്രളയ ജലത്തിൽ നിന്ന് രക്ഷപ്പെടാൻ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്: ഒരാഴ്ചയ്ക്കിടെ ഉണ്ടായ മൂന്നാമത്തെ അപകടം

തിരുവല്ല: കവിയൂർ തോട്ട ഭാഗത്ത് ഒരാഴ്ചയ്ക്കിടെ റോഡിനെ ചോരയിൽ മുക്കി മൂന്നാമത്തെ അപകടം. പ്രളയ ജലത്തിൽ നിന്നും രക്ഷനേടുന്നതിനായി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനു പിന്നിൽ ബൈക്ക് ഇടിച്ചാണ് തിങ്കളാഴ്ച അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൊച്ചി ഇടക്കൊച്ചി പാമ്പായിമൂല അരിക്കനേഴത്ത് വീട്ടിൽ എ.ആർ ജിനേഷിനെ ഗുരുതരമായ പരിക്കുകളോടെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിത്സയിൽപ്രവേശിപ്പിച്ചു.

Advertisements

തിങ്കളാഴ്ച രാത്രി എട്ടരയോടെ കവിയൂർ തോട്ടഭാഗം കവലയ്ക്ക് സമീപമായിരുന്നു അപകടം. മുൻവർഷം ഉണ്ടായ പ്രളയത്തിൽ പ്രദേശത്തെ വീടുകളിലും വഴികളിലും എല്ലാം വെള്ളം കയറിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് അത് റോഡരികിലെ ഉയർന്ന പ്രദേശത്തേക്ക് കാർ മാറ്റിയിരിക്കുകയായിരുന്നു. തോട്ടഭാഗം സ്വദേശിയായ അജിലിൻ്റെ പേരിലുള്ളതായിരുന്നു കാർ. വാഹനം പാർക്ക് ചെയ്തത് അറിയാതെ അതെ കോഴഞ്ചേരി തിരുവല്ല റോഡിലൂടെ വരികയായിരുന്ന ബൈക്ക് കാറിനു പിന്നിൽ ഇടിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ച ജിനേഷ് കാറിനു പിന്നിൽ പോയിടിക്കുകയായിരുന്നു. കാറിൻറെ പിന്നിലെ ചില്ല് കുത്തിക്കയറി ആണ് ജിനേഷിൻ്റെ കഴുത്തിന് പരിക്കേറ്റത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജിനേഷി നെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്പ് മുമ്പ് ഇതേ സ്ഥലത്തുണ്ടായ അപകടത്തിൽ നാല് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. ഇതിനു തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു അപകടത്തിൽ രണ്ടു പേർക്കു കൂടി പരിക്കേറ്റിരുന്നു. തോട്ടഭാഗം ജംഗ്ഷനിൽ നിരന്തരം അപകടം ഉണ്ടായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

Hot Topics

Related Articles