കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കണം; മന്ത്രി വീണാ ജോർജ് ; സംസ്ഥാന സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി

പത്തനംതിട്ട;  സംസ്ഥാനത്ത് കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യഗതയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് . ജീവിത ശൈലി രോഗ നിയന്ത്രണങ്ങൾക്ക് ആരോഗ്യവും, വ്യായാമവും ആവശ്യമാണ് . അതിന് ഉതകവും വിധം സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും  ഓരോ കളിക്കളമെന്നതാണ് സർക്കാർ നയം. അത് പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിലും, ജില്ലാ സ്റ്റേഡിയത്തിലുമായി വെച്ച് നടക്കുന്ന 27 മത് സംസ്ഥാന സീനിയർ പുരുഷ / വനിതാ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
                                          കളിക്കളങ്ങൾ മതേതരത്തിന്റേയും, മാനവികതയുടേയും പ്രതീകം കൂടിയാണ്. മനുഷ്യ നൊമ്പരങ്ങളും, സന്തോഷവും, ആനന്ദവും ഒക്കെ കളിക്കളങ്ങളിൽ ഒന്നാകുന്ന നിമിഷമാണ്. അതു കൊണ്ട് തന്നെ കായിക രംഗം പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
                                                                                    സോഫ്റ്റ് ബോൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി. എൽ ഹമീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ് ഓമല്ലൂർ ശങ്കരൻ, മുൻസിപ്പൽ ചെയർമാൻ  അഡ്വ. റ്റി സക്കീർ ഹുസൈൻ, എന്നിവർ മുഖ്യാതിഥികളായിരുന്നു. സോഫ്റ്റ് ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡൻ ഡോ. ശോശാമ്മ ജോൺ, കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൾ ഡോ. ഫിലിപ്പോസ് ഉമ്മൻ, സംസ്ഥാന സെക്രട്ടറി അനിൽ എ ജോൺസൺ, ജില്ലാ വൈസ് പ്രസിഡന്റ് രാജൻ പടിയറ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ സ്വാഗതവും, ജനറൽ കൺവീനർ വിപിൻ ബാബു നന്ദിയും പറഞ്ഞു.
                                                               ചടങ്ങിൽ സോഫ്റ്റ്ബോൾ ഇന്ത്യൻ താരങ്ങളായ റിജു വി റെജി ( പത്തനംതിട്ട), അജ്മൽ വി.പി ( മലപ്പുറം) , വിനോദ് കുമാർ എസ് എൽ ( തിരുവനന്തപുരം) എന്നിവരെ ആദരിച്ചു.

                                               ആദ്യ ദിനത്തിലെ മത്സര ഫലങ്ങൾ: പുരുഷ വിഭാഗം.

Advertisements

തിരുവനന്തപുരം പാലക്കാടിനെ ( 4-0), തൃശ്ശൂർ ആലപ്പുഴ (9-2), പത്തനംതിട്ട വയനാടിനെ (2-0), എറണാകുളം ഇടുക്കിയെ ( 7-0), വിദ്യാഭ്യാസ വകുപ്പ് കോട്ടയത്തെ ( 3-0), കോഴിക്കോട് കാസർഗോഡിനെ ( 2-0), പാലക്കാട് ഇടുക്കിയെ (7-0), മലപ്പുറം കണ്ണൂരിനെ (12-6), പരാജയപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വനിതാ വിഭാഗത്തിൽ എറണാകുളം കോഴിക്കോടിനെ ( 7-1), പത്തനംതിട്ട തൃശ്ശൂരിനെ ( 3-2), വയനാട് പാലക്കാടിനെ (4-0), കോട്ടയം മലപ്പുറത്തിനെ (8-1), പത്തനംതിട്ട കൊല്ലത്തെ (6-5), എറണാകളും തിരുവനന്തപുരത്തെ (5-1), കോട്ടയം കണ്ണൂരിനെ (7-0), വയനാട് ആലപ്പുഴയെ ( 7-0)ത്തിനും പരാജയപ്പെടുത്തി. കോട്ടർ ഫൈനൽ , സെമി ഫൈനൽ , ഫൈനൽ മത്സരങ്ങൾ ഞായർ, തിങ്കൾ ദിവസങ്ങളിൽ നടക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.