വീണ്ടും കഴുന്നാ ആക്രമണം, ഇത്തവണ കടിയേറ്റത് വേളൂർ സ്വദേശിക്ക് 

ഇല്ലിക്കൽ : ഇല്ലിക്കൽ പാലത്തിന് സമീപം കഴുന്നാ ആക്രമണത്തിൽ വേളൂർ സ്വദേശി മധ്യവയസ്ക്കന് ഗുരുതര പരുക്ക്. പരിക്കേറ്റയാളെജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. ഈ മാസം തന്നെ മൂന്നോളം പേർക്ക് കഴുന്നാ കടിയേറ്റു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കഴുന്നാകടിയേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ കുത്തിവെയ്പ് എടുത്തശേഷം മരണം സംഭവിച്ചത്. ഇല്ലിക്കൽ – കുമ്മനം -താഴത്തങ്ങാടി മേഖലകളിലുള്ളവരാണ് തെരുവ് നായ ശല്യത്തിനൊപ്പം കഴുന്നാ ആക്രമണ ഭീതിയിൽ കൂടി കഴിയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിരവധി പേർക്ക് കഴുന്നാ കടിയേറ്റിട്ടും നിരന്തരം വാർത്തകൾ വന്നിട്ടും ഇതിനൊരു പ്രതിവിധിയോ, ബദൽ മാർഗങ്ങളെക്കുറിച്ചോ ആലോചിക്കാൻ ഇത് വരെ സർക്കാർ സംവിധാനങൾ തയ്യാറാകുന്നില്ല എന്നാണ് പരാതി ഉയരുന്നത്.

Hot Topics

Related Articles