കോട്ടയം: ബെവ്കോ ഔട്ട്ലെറ്റിന് മുമ്പിലെ തിരക്ക് കുറയ്ക്കാനെന്ന വ്യാജേന മദ്യം വീടുകളിലെത്തിച്ച് നല്കാനുള്ള ബെവ്കോയുടെ നീക്കത്തെ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ശക്തമായി പ്രതിരോധിക്കുമെന്നും സർക്കാരിന്റെ വ്യാമോഹം മാത്രമാണിതെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.
മദ്യനയത്തിൽ ഇടതുപക്ഷം ജനപക്ഷമായി മാറണം. ഒന്നു പറയുകയും മറ്റൊന്ന് നടപ്പിലാക്കുകയും ചെയ്യുന്ന നയം മദ്യാസക്തിയെന്ന ബലഹീനതയ്ക്ക് അടിമപ്പെട്ടവന്റെ സമ്പത്തും ആരോഗ്യവും ചൂഷണം ചെയ്യപ്പെടും. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ‘ഡോർ ടു ഡോർ’ ബോധവൽക്കരണ പരിപാടികളിൽ മുന്നേറ്റം നടത്തുമ്പോൾ അതിനെ തുരങ്കം വയ്ക്കുന്ന നയമാണ് മദ്യത്തിന്റെ ഡോർ ഡെലിവറി നീക്കം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മദ്യവും മാരക മയക്കുമരുന്നുകളും നാടിന്റെ മുക്കിലും മൂലയിലും യഥേഷ്ടം ലഭിക്കുന്നു. മദ്യശാലകളിൽ എത്താത്തവരെയും കുടിപ്പിച്ച് കിടത്താനുള്ള ഈ നയം ഇടതുപക്ഷ നയത്തിന് യോജിച്ചതാണോ. ജനവിരുദ്ധ മദ്യനയം സർക്കാരിനെ ഗുരുതരമായി ബാധിക്കും. ഓണത്തിന് അവശ്യവസ്തുക്കൾ എത്തിച്ചുകൊടുക്കാൻ പറ്റാതെ നട്ടംതിരിയുന്ന സർക്കാരിന്റെ ‘ഓണം ഓഫറായി’ മദ്യത്തിന്റെ ഡോർ ഡെലിവറി നീക്കത്തെ കാണേണ്ടിവരും.