മാലിന്യമുക്ത നവകേരളം; ക്ലീൻ കേരള കമ്പനി മെയ് 14 നും 15 നും കോട്ടയം നഗരസഭയിൽ കുപ്പിച്ചില്ല് മാലിന്യങ്ങൾ ശേഖരിക്കുന്നു

കോട്ടയം : മാലിന്യമുക്ത നവകേരളത്തിൻ്റെ ഭാഗമായി കോട്ടയം നഗരസഭ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്ലീൻ കേരള കമ്പനി മെയ് 14 നും 15 നും കുപ്പിച്ചില്ല് മാലിന്യം ശേഖരിക്കുന്നു. മെയ് 14, 15 തീയതികളിൽ രാവിലെ 8.00 മണി മുതൽ ഉച്ചയ്ക്ക് 1.00 മണിവരെ കേന്ദ്രങ്ങളിലാണ് ശേഖരണം നടത്തുന്നത്. താഴെ പറയുന്ന 4

Advertisements
  1. കോടിമത പച്ചക്കറി മാർക്കറ്റിനു സമീപമുള്ള നഗരസഭയുടെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രം
  2. നാട്ടകം നഗരസഭാ സോണൽ ഓഫീസ് പരിസരം
  3. തിരുവാതുക്കൽ പരിസരം നഗരസഭാ സോണൽ ഓഫീസ്
  4. കുമാരനല്ലൂർ നഗരസഭാ സോണൽ ഓഫീസ് പരിസരം.

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കുപ്പിച്ചില്ല് മാലിന്യങ്ങൾ സുരക്ഷിതമായി ചാക്കിൽക്കെട്ടി ബന്ധപ്പെട്ട ശേഖരണ കേന്ദ്രങ്ങളിൽ എത്തിക്കേണ്ടതാണ്. നഗരസഭയുടെ ഉദ്യമത്തിന് പൊതുജനങ്ങളിൽ നിന്നും പരമാവധി സഹകരണ മുണ്ടാകണമെന്ന് നഗരസഭാ ചെയർപേഴ്‌സൺ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.