വിലക്കയറ്റം നിയന്ത്രിക്കുവാൻ സർക്കാരുകൾ അടിയന്തരമായി ഇടപെടണം സി എസ് ഡി എസ് നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി 

കോട്ടയം :  അതിരൂക്ഷമായി തുടരുന്ന വിലക്കയറ്റത്തിനെതിരെ ചേരമസാംബവ ഡെവലപ്മെന്റ് സൊസൈറ്റി സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ജില്ല കേന്ദ്രങ്ങളിൽ നടത്തിയ ധർണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് കലക്ടറേറ്റ് പടിക്കൽ സംസ്ഥാന പ്രസിഡന്റ് 

Advertisements

കെ കെ സുരേഷ് നിർവഹിച്ചു. നിത്യോപയോഗ സാധനങ്ങളുടെയും ആവശ്യ മരുന്നുകളുടെയും പാചകവാതകത്തിന്റെയും ഇന്ധനത്തിന്റെയും വില അതിരൂക്ഷമായി ഉയർന്നു നിൽക്കുകയാണ്.  സർക്കാർ ആശുപത്രികളിൽ പോലും ചികിത്സയ്ക്ക് മുൻപുള്ളതിനേക്കാൾ ഇരട്ടി പണം ആവശ്യമായി വരുന്നു.  വിലക്കയറ്റത്തെ നേരിടുവാനുള്ള സത്വരനടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. തൊഴിലില്ലായ്മയും വേതനത്തിന്റെ കുറവും സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു. വികലമായ ഭൂപരിഷ്ക്കരണ നയങ്ങളും സ്വകാര്യ വൽക്കരണവും മുതലാളിത്ത സമ്പദ് വ്യവസ്ഥയിലേയ്ക്കുള്ള പോക്കും സാധാരണക്കാരന്റെ ജീവിതം താറുമാറാക്കിയെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് പറഞ്ഞു. കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും കെ കെ സുരേഷ് ആവശ്യപ്പെട്ടു. സംസ്‌ഥാന ട്രഷറർ പ്രവീൺ ജെയിംസ് അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ കോട്ടയം ഗാന്ധി സ്‌ക്വയറിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിൽ നൂറുകണക്കിന് സി എസ് ഡി എസ് പ്രവർത്തകർ പങ്കെടുത്തു.  സംസ്‌ഥാന വൈസ് പ്രസിഡന്റ്‌ സുമിത് മോൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ സി എം ചാക്കോ, പ്രസന്ന ആറാണി,സണ്ണി ഉരപ്പാങ്കൽ, ടി പി രവീന്ദ്രൻ, സുജമ്മ തോമസ്,ആഷ്‌ലി ബാബു,എം ഐ ലൂക്കോസ്, കോട്ടയം താലൂക്ക് കമ്മിറ്റി പ്രസിഡന്റ്‌ ജയ്മോൻ പുത്തൻതോട്, സെക്രട്ടറി സണ്ണി അരിമ്പുമല, ചങ്ങനാശ്ശേരി താലൂക്ക് പ്രസിഡന്റ്‌ ഷിബു ജോസഫ്, സെക്രട്ടറി പി ജെ തോമസ്, വൈക്കം താലൂക്ക് കമ്മിറ്റി പ്രസിഡന്റ്‌ കുഞ്ഞുമോൻ പുളിക്കൽ, സെക്രട്ടറി കുഞ്ഞുമോൻ ആനവേലി, കാഞ്ഞിരപ്പള്ളി താലൂക്ക് പ്രസിഡന്റ്‌ പീറ്റർ ജെയിംസ്, സെക്രട്ടറി സി എസ് പ്രമോദ്, മീനച്ചിൽ താലൂക്ക് പ്രസിഡന്റ്‌ ബിജു കെ ബി, സെക്രട്ടറി ലിറ്റി കുഞ്ഞുമോൻ തുടങ്ങിയവർ പ്രസംഗിച്ചു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.