ആലപ്പുഴ : കേരള യൂത്ത് ഫ്രണ്ട് (എം) തീരദേശ സംരക്ഷണ ജാഥ ആലപ്പുഴ ജില്ലയിൽ പര്യടനം നടത്തി. ഇന്നലെ രാവിലെ ആലപ്പുഴ ജില്ലയിൽ പ്രവേശിച്ച ജാഥയ്ക്ക് മത്സ്യ തൊഴിലാളികളും നാട്ടുകാരും ചേർന്ന് സ്വീകരണം നൽകി. ജാഥാ ക്യാപ്റ്റൻ സിറിയക് ചാഴികാടനെ മാലയിട്ടും ഹർഷാരവങ്ങളോടെയുമാണ് സ്വീകരിച്ചത്. മത്സ്യ തൊഴിലാളികളുടെ പ്രതിസന്ധിയിൽ എന്നും കേരള കോൺഗ്രസും യൂത്ത് ഫ്രണ്ടും ഒപ്പം ഉണ്ടാകുമെന്ന് സിറിയക് ചാഴികാടൻ പറഞ്ഞു. കേരളം മുഴുവൻ ഒറ്റക്കെട്ടായി മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി രംഗത്തിറങ്ങും. കേന്ദ്രസർക്കാരിന് കേരളത്തിൻറെ ജനകീയ പ്രതിഷേധങ്ങൾക്കൊടുവിൽ മത്സത്തൊഴിലാളികളെ സംരക്ഷിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കേരള യൂത്ത്ഫ്രണ്ട് (എം) ജില്ലാ പ്രസിഡൻ്റ് വർഗീസ് ആൻ്റണി അധ്യക്ഷത വഹിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് വി സി ഫ്രാൻസിസ്, കേരള കോൺഗ്രസ് (എം) രാഷ്ട്രീയകാര്യ സമിതി അംഗം വി ടി ജോസഫ്, ജെന്നിംഗ്സ് ജേക്കബ്, വിജി എം തോമസ്,സാജൻ തൊടുക, ജോസഫ് കെ നെല്ലുവേലി, ഷേയ്ക്ക് അബ്ദുള്ള,എസ് അയ്യപ്പൻ പിള്ള, അജിതാ സോണി, ഷിബു തോമസ്, ഷെറിൻ സുരേന്ദ്രൻ, വിപിൻ ജോസ് പുതുവന, സരുൺ ഇടിക്കുള,പ്രദീപ് കൂട്ടാല, നൗഷാദ്അലി,ഷീൻ സോളമൻ,തോമസ് കളരിക്കൽ, ഷിബു ലൂക്കോസ്,കുര്യാക്കോസ് കാട്ടുതറ, ജയിംസ് കണ്ണാട്ട്, സാദത്ത് റസാഖ്,റോയി മലയപറമ്പിൽ, അൻസിൽ ബദർ, ജിമ്മി വർഗീസ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫോട്ടോ അടിക്കുറിപ്പ്: കേരള യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ നയിക്കുന്ന തീരദേശ സംരക്ഷണ ജാഥക്ക് ആലപ്പുഴയിൽ നൽകിയ സ്വീകരണ യോഗത്തിൽ സിറിയക് ചാഴികാടൻ സംസാരിക്കുന്നു. എസ് അയ്യപ്പൻ പിള്ള, ഷേയ്ക്ക് അബ്ദുള്ള, വി സി ഫ്രാൻസിസ്, വർഗീസ് ആൻ്റണി, പ്രദീപ് കൂട്ടാല, ഷിബു ലൂക്കോസ്,തോമസ് കളരിക്കൽ,വിപിൻ ജോസ് പുതുവന, ഷെറിൻ സുരേന്ദ്രൻ, ഷിബു തോമസ് തുടങ്ങിയവർ സമീപം.