ജീവനാണ് വലുത് ലഹരി വേണ്ടേ വേണ്ടപോസ്റ്റര്‍ ക്യാമ്പയിന് തുടക്കമായി

കോട്ടയം :’ജീവനാണ് വലുത് ലഹരി വേണ്ടേ വേണ്ട’
ക്യാമ്പയിനുമായി ജില്ലാ നാര്‍കോ കോ ഓര്‍ഡിനേഷന്‍ സെന്റര്‍.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ നാര്‍ക്കോട്ടിക് / സൈക്കോട്രോപ്പിക് മരുന്നുകള്‍ ഈ സ്ഥാപനത്തില്‍ നിന്ന് വില്‍പ്പന നടത്തില്ല എന്ന പോസ്റ്റര്‍
ജില്ലയിലെ മുഴുവന്‍ മെഡിക്കല്‍ ഷോപ്പുകളിലും പരസ്യപ്പെടുത്തും. ദുരുപയോഗ സാധ്യതകളുള്ള മരുന്നുകളുടെ ഉപയോഗം തടഞ്ഞ് പൊതുസമൂഹത്തെ ബോധവത്കരിക്കുകയുമാണ് ലക്ഷ്യം. പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ നിര്‍വഹിച്ചു. കോട്ടയം ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കൊല്ലം അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡോ. അജു ജോസഫ് കുര്യന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ആര്‍.എം.ഒ. ഡോ. ജിഷ ജോണ്‍സണ്‍ എബ്രഹാം,നാര്‍ക്കോട്ടിക് സെല്‍ എസ്.ഐ. റോഷിന്‍ സേവ്യര്‍, ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ താരാ എസ്. പിള്ള,ഡോ. ജമീല ഹെലന്‍ ജേക്കബ്,ഡോ. ബബിത കെ. വാഴയില്‍,ഓള്‍ കേരളാ കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles