കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി
സെന്ററിൽ ഫെബ്രുവരി 15ന് (ശനിയാഴ്ച) രജിസ്ട്രേഷൻ ഡ്രൈവ് നടക്കും. വിവിധ സോഫ്റ്റ്സ്കില്ലുകളിലും കമ്പ്യൂട്ടറിലും പരിശീലനം നൽകും. മാസംതോറും നടക്കുന്ന തൊഴിൽമേളകളിലും പങ്കെടുക്കാം. 250 രൂപ അടച്ച് ഒറ്റത്തവണ ഫീസടച്ച് രജിസ്റ്റർ ചെയ്യണം. വിശദവിവരത്തിന് www.employabilitycentrekottayam എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുകയോ 0481- 2563451 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണം.
Advertisements