പത്തനംതിട്ട: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാരെയും , അധ്യാപകരെയും , പെൻഷൻകാരെയും പൂർണ്ണമായി അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള എൻ ജി ഒ അസ്സോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ പ്രതിഷേധ പ്രകടനവും, ധർണ്ണയും നടത്തി. കഴിഞ്ഞ മൂന്ന് വർഷമായി ലഭിക്കേണ്ട ക്ഷാമബത്ത, ലീവ് സറണ്ടർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് ഒരു രൂപപോലും ബജറ്റിൽ നീക്കിവച്ചിട്ടില്ല. 15 ശതമാനം ക്ഷാമബത്ത കുടിശികയായ കാലം സംസ്ഥാനചരിത്രത്തിൽ ഇതിന് മുൻപ് കാണാൻ കഴിയില്ല. ആനുകൂല്യ നിഷേധങ്ങൾ തുടർക്കഥ ആകുമ്പോഴും ജീവനക്കാരിൽ നിന്നും വാങ്ങുന്ന അപകട ഇൻഷ്വറൻസ് പോളിസിതുക ഇരട്ടിയായി വർദ്ധിപ്പിച്ചിരിക്കുന്നു. ആനുകൂല്യങ്ങൾ നിഷേധിച്ചും , ഇന്ധന വിലയും മറ്റ് നികുതികളും കുത്തനെ വർദ്ധിപ്പിച്ചും പൊതു സമൂഹത്തേയും, ജീവനക്കാരെയും ഒരു പോലെ കൊള്ളയടിക്കുന്ന ബജറ്റിലെ നിർദേശങ്ങൾ പിൻവലിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമര പരിപാടികൾ നടത്തുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻറ് അജിൻ ഐപ്പ് ജോർജ്ജ് അറിയിച്ചു. ജില്ലാ സെക്രട്ടറി ഷിബു മണ്ണടി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എസ്.വിനോദ് കുമാർ , തുളസീ രാധ എം.വി ,സംസ്ഥാന കമ്മറ്റി അംഗങ്ങളായ ബിജു ശാമുവേൽ, ബി പ്രശാന്ത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ഷെമിംഖാൻ , ജില്ലാ ജോയിന്റ് സെക്രട്ടറി വിഷ്ണു സലിം കുമാർ , ഡി.ഗീത, അനിൽകുമാർ ജി , നൗഫൽ ഖാൻ ,പിക്കു വി സൈമൺ,പ്രസാദ് ആർ, ദിലീപ് ഖാൻ , ദർശൻ ഡി കുമാർ , സുനിൽ വി കൃഷ്ണൻ ,പ്രശാന്ത് വി , സന്തോഷ് നെല്ലിക്കുന്നിൽ , അരുൺ സി എസ് ,ഷാജൻ കെ, ജുബി തോമസ്, ബിജു റ്റി കെ, രാഹുൽ സോമനാഥ് എന്നിവർ പ്രസംഗിച്ചു.
ബജറ്റിൽ ജീവനക്കാരെ അവഗണിച്ചതിൽ എൻ ജി ഒ അസ്സോസിയേഷൻ പ്രതിഷേധം
Advertisements