കേരള സംസ്ഥാന നിയമ സേവന അതോറിറ്റി പുരസ്കാരം സമ്മാനിച്ചു : കോട്ടയത്തിന് പുരസ്കാരം 

കോട്ടയം : കേരള സംസ്ഥാന നിയമ സേവന അതോറിറ്റി 2022 ലെ അവാർഡുകൾ പ്രഖ്യാപിച്ചു.  മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനുള്ള പുരസ്‌കാരങ്ങൾ കെൽസ എക്സിക്യൂട്ടീവ് ചെയർമാനും ഹൈ കോർട്ട് ജഡ്ജുമായ ജസ്റ്റിസ്‌ കെ. വിനോദ്ചന്ദ്രൻ സമ്മാനിച്ചു. കോട്ടയം ജില്ല നിയമ സേവന അതോറിറ്റിക്കുകേരളത്തിലെ മികച്ച മൂന്നാമത്തെ നിയമ സേവന അതോറിറ്റി അവാർഡ് ലഭിച്ചു.

Advertisements

 മികച്ച പ്രവർത്തനം കാഴ്ച വെച്ച കാഞ്ഞിരപ്പള്ളി താലൂക് നിയമ സേവന കമ്മിറ്റിയിലെ ശ്രീമതി സോജാ  ബേബി യെ കേരളത്തിലെ ഏറ്റവും മികച്ച പാര ലീഗൽ വോളന്റീയർ ആയി തിരഞ്ഞെടുത്തു. അവാർഡുകൾ കോട്ടയം പ്രിൻസിപ്പൽ ജില്ല ജഡ്ജിയും അർഹമാക്കിയത്. കേരള ഡി എൽ എസ് എ ചെയർമനുമായ എൻ.ഹരികുമാർ, ഡി എൽ എസ് എൽ സെക്രട്ടറി  സുധീഷ്കുമാർ എസ് എന്നിവർ ഏറ്റുവാങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 സോജാ ബേബി യുടെ അഭാവത്തിൽ ഡി എൽ എസ് എ സെക്രട്ടറി അവാർഡ് ഏറ്റുവാങ്ങി. ട്രാൻസ് ജെണ്ടർ കമ്മ്യൂണിറ്റിക്കായി നടത്തിയ പ്രവർത്തനങ്ങൾ ആണ് കോട്ടയം ജില്ല നിയമ സേവന അതോറിറ്റിയെ അവാർഡ് ന് അർഹമാക്കിയത്.കേരള ഹൈ കോടതി  ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന  കോൺഫെറെൻസിൽ വെച്ചാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. കെൽസ മെമ്പർ സെക്രട്ടറിയും ജില്ല ജഡ്ജിയുമായ നിസാർ അഹമ്മദ്‌ കെ.ടി  ചടങ്ങിൽ സന്നിഹിതനായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.