കോട്ടയം : ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബി ഇ എഫ് ഐ) കടുത്തുരുത്തി ഏരിയ സമ്മേളനം നടത്തി. ഏരിയ പ്രസിഡൻ്റ് അബ്ദുൾ ജലീലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിന് മാത്യു ജോസഫ് രക്തസാക്ഷി പ്രമേയവും, ശ്രീജിത്.ജി അനുശോചന പ്രമേയവും, ഏരിയ സെക്രട്ടറി സുനിൽ. കെ.എസ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനം ബി.ഇ.എഫ്.ഐ ജില്ലാ പ്രസിഡൻ്റ് വി.പി ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. ബി.ഇ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.കെ ബിനു, ബി.ഒ. ബി.ഇ.യു സംസ്ഥാന കമ്മിറ്റി അംഗം എ. അനിൽ കുമാർ, വൈക്കം ഏരിയ സെക്രട്ടറി ബിജു കുമാർ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
സമ്മേളനത്തിന് വിനോദ് എം.കെ സ്വാഗതവും ശ്രീജിത്.ജി നന്ദി രേഖപ്പെട്ടുത്തി. അടുത്ത മൂന്ന് കൊല്ലത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ഭാരവാഹികൾപ്രസിഡൻ്റ് : അബ്ദുൾ ജലീൽ (യൂണിയൻ ബാങ്ക്) വൈസ് പ്രസിഡൻ്റുമാർലത പി.ടി (കേരള ബാങ്ക്)സുനിത എസ്.എം (കേരള ബാങ്ക്)സെക്രട്ടറി : സുനിൽ കെ.എസ് (കേരള ബാങ്ക്)ജോ: സെക്രട്ടറിമാർവിനോദ് എം.കെ (കേരളബാങ്ക്)മാത്യു ജോസഫ് (കനറാ ബാങ്ക്)കമ്മറ്റിയംഗങ്ങൾറെന്നി പി.സി (സി.എസ്.ബി)ജയപ്രകാശ് (കെ.ജി. ബി)റെജി ജോസഫ് (കേരള ബാങ്ക്)പുഷ്പ കുമാരി (കനറാ ബാങ്ക്)പ്രിൻസ് എബ്രഹാം (ഫെഡറൽ ബാങ്ക്)ലെജി ഷിബു (യൂണിയൻ ബാങ്ക്)