കര്‍ഷകര്‍ക്ക് ഇരട്ടിഭൂമി നല്‍കണം: വനം പ്ലാന്റേഷന്‍ മേഖലകളില്‍ ഭൂമി നല്‍കാന്‍ കേന്ദ്രവനംവകുപ്പ് നയതീരുമാനം എടുക്കണം: ജോസ് കെ.മാണി

ന്യൂഡല്‍ഹി : കര്‍ഷകര്‍ നിയപ്രകാരം വാങ്ങി കൃഷി ചെയ്ത് പതിറ്റാണ്ടുകളായി താമസിക്കുന്ന മേഖലകളില്‍ കാലാവസ്ഥവ്യതിയാനത്തിന്റെ ഭാഗമായി ദുരന്തനിവാരണ അതോറിറ്റികള്‍ ഉരുള്‍പൊട്ടല്‍/മലയിടിച്ചില്‍ തുടങ്ങിയവ മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി റെഡ് ഓറഞ്ച് സോണുകള്‍ പ്രഖ്യാപിക്കാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ കര്‍ഷകര്‍ നിര്‍ബന്ധിതമായി കൃഷിഭൂമിയില്‍ നിന്നും മാറേണ്ട സാഹചര്യം വന്നാല്‍ എന്തുചെയ്യണം എന്നുള്ളത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് യുദ്ധകാലാടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കണം.  

Advertisements

കൂടാതെ അവര്‍ക്കുണ്ടായിരുന്ന ഭൂമിയുടെ ഇരട്ടിഭൂമി പശ്ചിമഘട്ടത്തിലെ തന്നെ താഴ്‌വാരങ്ങളില്‍ സ്ഥിതിചെയ്യുന്ന സംസ്ഥാന വനം വകുപ്പിന്റെ തേക്ക്, മാഞ്ചിയം, ഈറ്റ, യൂക്കാലി, അക്കേഷ്യ തോട്ടങ്ങളില്‍ നിന്ന് നല്‍കാനുള്ള അടിയന്തിര നയതീരുമാനം കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയം എടുക്കണമെന്നും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി കേന്ദ്ര വനംപരിസ്ഥിതി മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വനത്തിനുള്ളിലാണ് വയനാട്ടില്‍ ഉരുള്‍പൊട്ടിയത്. എന്നാല്‍ ഉരുള്‍പൊട്ടിയ പ്രദേശത്തിനും കിലോമീറ്ററുകള്‍ താഴെയുള്ള ജനവാസകേന്ദ്രങ്ങളിലെ ജനങ്ങളാണ് അപകടത്തില്‍പെട്ട് മരണമടഞ്ഞത്. ഈ സാഹചര്യത്തില്‍ നിരവധി ചോദ്യങ്ങള്‍ ഉയരുന്നു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മറ്റ് പ്രദേശങ്ങളില്‍ എന്തു ചെയ്യണം? ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ താഴെ എവിടെ വരെ, ഏതൊക്കെ റൂട്ടിലൂടെ ഉരുള്‍പൊട്ടലിന്റെ പ്രവാഹം എത്തും? ഉരുള്‍പൊട്ടല്‍ ഉണ്ടാകുമ്പോള്‍ മാത്രം ആളുകളെ മാറ്റിതാമസിപ്പിച്ചാല്‍ മതിയോ? ഉരുള്‍പ്രവാഹം വരുന്ന/വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളും റൂട്ടുകളും ദുരന്തകാരണമാകില്ലെ?   ആഗോള തലത്തില്‍ പല മാതൃകകളും രൂപപ്പെട്ടിട്ടുണ്ടെന്നും അവ കേരളത്തിന് മാതൃകയാക്കാമെന്നും പല വിദഗ്ധരും നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും പശ്ചിമഘട്ടത്തിലെ പാറയുടെയും മണ്ണിന്റെയും പ്രത്യേകതകള്‍ കാരണം കേരളത്തില്‍ അവ പ്രാവര്‍ത്തികമല്ല.ഇവയൊക്കെ വിശദമായി ചര്‍ച്ചചെയ്യണം.

ദുരന്ത നിവാരണ അതോറിട്ടികള്‍ ചൂണ്ടിക്കാണിക്കുന്നത് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചാണ് ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങളുടെ ഭൂപടങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.  ശാസ്ത്രീയവും സാങ്കേതികപരവുമായിട്ടാണ് ഇത്തരത്തിലുള്ള ഭൂപടങ്ങള്‍ തയ്യാറാക്കിയിട്ടുതെന്നും കൂടാതെ ആധുനിക ഭൂമി ശാസ്ത്രത്തിന്റെ നൂതന സങ്കേതങ്ങളായിട്ടുള്ള ഭൂവിവര വ്യവസ്ഥ (Geographic Information System- GIS), വിദൂര സംവേദനം (Remote Sensing) തുടങ്ങിയ സാങ്കേതിക വിദ്യകളും ഈ ഭൂപടങ്ങള്‍ തയ്യാറാക്കുന്നതിന് ഉപയോഗിച്ചിട്ടുള്ളതാണ്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രകാരം സ്ലോപ്പ് (ചരിവ്) ലിത്തോളജി, സ്ട്രക്ചര്‍, റിലേറ്റീവ് റിലീഫ്, ലാന്‍ഡ് യൂസ്/ ലാന്‍ഡ് കവര്‍, ഹൈഡ്രോളജിക്കല്‍ കണ്ടീഷന്‍ തുടങ്ങിയ വിവിധ പാരാമീറ്ററുകളുടെയും അടിസ്ഥാനത്തിലാണ് റെഡ്, ഓറഞ്ച് ഭൂപടങ്ങള്‍ തയ്യാറാക്കിയിട്ടുള്ളതെന്നും സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ പറയുന്നു.  

കേരളത്തിലെ വനവിസ്തൃതി 11524.913 ചതുരശ്ര കിലോമീറ്ററാണ്. ഇതില്‍ 51.91 ചതുരശ്ര കിലോമീറ്റര്‍ ഭൂമി തോട്ടങ്ങള്‍ സൃഷ്ടിക്കുന്നതിനായി ദീര്‍ഘകാല പാട്ടത്തിന് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നല്‍കിയതാണ്. 1562.04 ചതുരശ്ര കിലോമീറ്ററില്‍ വനം വകുപ്പ് തന്നെ തേക്ക്, മാഞ്ചിയം, യൂക്കാലി തുടങ്ങിയ തോട്ടങ്ങള്‍ വളര്‍ത്തിയിരിക്കുകയാണ്. ഇത് മുഴുവന്‍ റെഡ്-ഓറഞ്ച് സോണില്‍ പെടാത്ത അപകട രഹിത പശ്ചിമഘട്ട താഴ്വാരങ്ങളിലും ഇടനാട്ടിലുമാണ്. പരിസ്ഥിതി സംബന്ധമായി എന്തെങ്കിലും പ്രാധാന്യമുള്ള പ്രത്യേക വനമേഖലയല്ല ഇത്. സാധാരണ കൃഷിതോട്ടങ്ങള്‍ മാത്രം.

വയനാട്ടിലെ 2130 ച.കി.മീ. ഭൂമിയില്‍ 792 ച.കി.മീ. ആണ് വനമേഖല. വയനാട്ടിലെ തോട്ടങ്ങള്‍ അടക്കമുള്ള വനേതര ഭൂമി 1338 ച.കി.മീ. ആണ്. ഇതില്‍ 30% മാത്രമാണ് ജനങ്ങള്‍ താമസിക്കുന്നതും 10 ഏക്കറില്‍ താഴെ കൃഷിഭൂമിയുള്ള സാധാരണക്കാരുടെ ഭൂമി. വയനാട്ടില്‍ തന്നെ 185.62 ച.കി.മീ. വനേതര തേക്ക്/മാഞ്ചിയം/ യൂക്കാലി തോട്ട ഭൂമി വനം വകുപ്പിന്റെ പക്കലുണ്ട്. വയനാടിന്റെ തൊട്ടടുത്ത ജില്ലയായ മലപ്പുറത്ത് 144.88 ച.കി.മീ., പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ 171.33 ച.കി.മീ., കണ്ണൂരില്‍ 49.84 ച.കി.മീ. ആണ് സമാന വനമല്ലാത്ത വനം വകുപ്പിന്റെ തോട്ട ഭൂമികള്‍. ഈ ഭൂമികള്‍ പശ്ചിമഘട്ട അപകട മേഖലകളില്‍ താമസിക്കുന്ന ജനങ്ങള്‍ ആഗ്രഹിക്കുന്ന പക്ഷം അവര്‍ക്ക് നല്‍കാനുള്ള ഭൂമിയായി നല്‍കാന്‍ തത്വത്തിലുള്ള സമ്മതം അടിയന്തിരമായി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം കേരള സര്‍ക്കാരിന് നല്‍കണം. പകരം ഭൂമി സംസ്ഥാനം വനംവകുപ്പിന് നല്‍കണം. കേരളത്തിലെ മുഴുവന്‍ പ്രദേശങ്ങളിലെയും 1562.04 ച.കി.മീ.യിലെ വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള വനേതര തോട്ടഭൂമിയുടെ വനം ഡിവിഷന്‍ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ സഹിതമാണ് ജോസ് കെ. മാണി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നിവേദനം സമര്‍പ്പിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.