നെടുമ്പാശേരി: കേരളത്തില്‍ നിന്നുള്‍പ്പെടെ ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങളില്‍ നിന്ന് അബുദാബിയിലേക്ക് സർവീസ് നടത്തുന്ന ഇത്തിഹാദ് എയർവേയ്സ് ഫ്ളൈറ്റുകളില്‍ ഇനി ഇന്ത്യൻ ഭക്ഷണവും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവർക്ക് കേരളീയ ഭക്ഷണം ലഭിക്കും. ചെന്നൈ, അഹമ്മദാബാദ്, ജയ്പൂർ എന്നിവിടങ്ങളില്‍ നിന്നുള്ളവർക്ക് അതത് സംസ്ഥാനങ്ങളിലെ ഭക്ഷണവും ലഭിക്കും.ഇത്തിഹാദ് എക്പ്രസില്‍ യാത്രക്കാർക്ക് സൗജന്യമായി ഭക്ഷണം നല്‍കുമെങ്കിലും അറേബ്യൻ ഭക്ഷണം കഴിക്കേണ്ട അവസ്ഥയായിരുന്നു. കൊച്ചിയില്‍ നിന്നുമാത്രം നിത്യേന അബുദാബിയിലേക്ക് ഇത്തിഹാദിന് നാല് സർവീസുണ്ട്.
കരാർ കാസിനോ ഗ്രൂപ്പിന്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാസിനോ എയർ കാറ്ററേഴ്സ് ആൻഡ് ഫ്ളൈറ്റ് സർവീസസി (സി.എ.എഫ്.എസ്)നാണ് ഭക്ഷണം നല്‍കാനുള്ള കരാർ. ജൂണ്‍ ഒന്ന് മുതല്‍ നാല് വർഷത്തേക്കാണിത്. കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ ജൂണ്‍ ഒന്നിന് തന്നെ കാസിനോ ഗ്രൂപ്പ് സർവീസ് ആരംഭിക്കും. മറ്റ് വിമാനത്താവളങ്ങളില്‍ നിന്നുള്ള സർവീസ് ജൂലായ് ഒന്ന് മുതലായിരിക്കും ആരംഭിക്കുകയെന്ന് കാസിനോ ഗ്രൂപ്പ് സി.ഇ.ഒ വി.ബി. രാജൻ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
നാടൻ രുചികള്‍
കേരളത്തില്‍ നിന്നുള്ള വിമാനങ്ങളില്‍ നാടൻ വിഭവങ്ങളായ കോഴി പൊരിച്ചത്, ചെമ്മീൻ ഉലർത്ത്, മീൻ കറി, മീൻ പൊള്ളിച്ചത്, വെണ്ടയ്ക്ക തോരൻ, ബിരിയാണി, പഴ പ്രഥമൻ, അട പ്രഥമൻ തുടങ്ങിയവ ഉച്ചയ്ക്കും രാത്രിയിലും, ഇടിയപ്പം, കടല കറി, വിവിധതരം ഉപ്പുമാവുകള്‍, ഇഡലി, വട, സാമ്ബാർ തുടങ്ങിയവ പ്രഭാതത്തിലും ലഭിക്കും.കാസിനോ എയർ കാറ്ററേഴ്സ് കോർപ്പറേറ്റ് ഷെഫ് ഗുണശേഖരൻ, അസി. വൈസ് പ്രസിഡന്റ് പ്രമോദ്, ഇതിഹാദ് എയർവേയ്സ് ഗ്ലോബല്‍ കളിനറി ഡെവലപ്പ്മെന്റ് മാനേജർ നദീം ഫാറൂക്ക് എന്നിവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.