തമിഴ്നാട്ടിൽ നിന്ന് വോട്ട് ചെയ്ത് നേരെ കേരളത്തിലേക്ക്; വിരലിലെ മഷിക്കറ കണ്ട് പൊക്കി ഉദ്യോഗസ്ഥർ

ഇടുക്കി: വീണ്ടും ഇരട്ട വോട്ട് പിടിച്ച്‌ പോളിങ് ഉദ്യോഗസ്ഥര്‍. കുമ്പപ്പാറയിലാണ് ഇരട്ടവോട്ട് പിടികൂടിയിരിക്കുന്നത്. പതിനാറാം ബൂത്തില്‍ വോട്ട് ചെയ്യാൻ എത്തിയ ആളുടെ കൈവിരലിലെ മഷി ശ്രദ്ധയില്‍ പെട്ടതോടെയാണ് ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞത്. തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം നേരെ ഇടുക്കിയിലും വോട്ട് രേഖപ്പെടുത്താനെത്തുകയായിരുന്നു. എന്നാല്‍ വിരലിലെ മഷി പൂര്‍ണമായി മാഞ്ഞുപോയിരുന്നില്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ കയ്യോടെ പൊക്കുകയായിരുന്നു. ഇയാളെ നടപടികള്‍ ഒന്നും എടുക്കാതെ തിരികെ പറഞ്ഞയച്ചു.

ഇടുക്കിയില്‍ രാവിലെയും സമാനമായ രീതിയില്‍ തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ട് രേഖപ്പെടുത്താനെത്തിയ ആളെ ഉദ്യോഗസ്ഥര്‍ പിടിച്ചിരുന്നു. ചെമ്മണ്ണാർ സെന്‍റ് സേവിയേഴ്സ് ഹയർസെക്കൻഡറി സ്കൂളിലെ അൻപത്തിയേഴാം നമ്ബർ ബൂത്തിലെത്തിയ സ്ത്രീയെ ആണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇവരുടെയും വിരലിലെ മഷി ശരിക്ക് മാഞ്ഞുപോയിട്ടില്ലായിരുന്നു. ഇത് ഉദ്യോഗസ്ഥര്‍ കൃത്യമായി ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

Hot Topics

Related Articles