ബൂത്ത് സന്ദർശിക്കാൻ എത്തിയ ബിജെപി സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനെ തടഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ ;സംഭവം കൊല്ലം അഞ്ചലിൽ 

കൊല്ലം : കൊല്ലം അഞ്ചല്‍ നെട്ടയം 124,125 ബൂത്ത് സന്ദർശിക്കാൻ എത്തിയ ബിജെപി സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനെ പൊലീസ് ഉദ്യോഗസ്ഥൻ തടഞ്ഞു.ഇതിനെ തുടർന്ന് ഏറെ സമയം ബിജെപി സ്ഥാനാർത്ഥിയും പൊലീസ് ഉദ്യോഗസ്ഥനും തമ്മില്‍ തർക്കമുണ്ടായി. ബൂത്ത് സന്ദർശിച്ചതിനു ശേഷം പുറത്തിറങ്ങിയ കൃഷ്ണകുമാർ ബൂത്തിന് പുറത്ത് വച്ച്‌ മാധ്യമങ്ങളോട് സംസാരിക്കുന്നത് തടഞ്ഞതിനെ തുടർന്നാണ് പൊലീസുമായി തർക്കം നടന്നത്.താൻ നിയമം പാലിക്കാൻ തയ്യാറാണെന്നും തന്നോട് വേറെ ഒരുനീതിയും മറ്റൊരു എല്‍ഡിഎഫ് നേതാവിനോട് അനൂകൂല നീതിയുമാണ് പോലീസ് ഉദ്യോഗസ്ഥൻ കാട്ടിയെന്നു കൃഷ്ണകുമാർ പറഞ്ഞു.

Hot Topics

Related Articles