കാണാതായ കുട്ടികളെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി ; സംഭവത്തിൽ ദുരൂഹത: അന്വേഷണം ആരംഭിച്ച് പൊലീസ് 

മുംബൈ : കഴിഞ്ഞ ദിവസം കാണാതായ രണ്ട് രണ്ട് കുട്ടികളെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുംബയ് അംടാംപ് ഹില്‍ സ്വദേശികളായ മസ്‌കൻ മൊഹബത്ത് ഷെയ്ഖ് (5) സാജിദ് മുഹമ്മദ് ഷെയ്ഖ് (7) എന്നിവരെയാണ് നിറുത്തിയിട്ടിരുന്ന കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ബുധനാഴ്ച വൈകിട്ടാണ് ഇരുവരെയും കാണാതായത്.

വീടിനുപുറത്ത് കളിക്കുകയായിരുന്ന കുട്ടികളെ കാണാതാവുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും കുട്ടികള്‍ തിരിച്ചെത്താത്തതിനാല്‍ വീട്ടുകാർ ഇവർക്കായി തെരച്ചില്‍ ആരംഭിച്ചു. പൊലീസിലും പരാതി നല്‍കി. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് വഴിയാത്രക്കാരൻ ആന്റോപ്പ് ഹില്ലില്‍ പാർക്ക് ചെയ്‌തിരുന്ന പഴയ കാറിനുള്ളില്‍ കാറിനുള്ളില്‍ രണ്ട് കുട്ടികളെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശ്വാസംമുട്ടിയാണ് കുട്ടികളുടെ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കാറിന്റെ ഡോർ അകത്തുനിന്ന് ലോക്ക്ചെയ്തനിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കളിക്കുന്നതിനിടെ കാറിനകത്ത് കയറി ഡോർ ലോക്ക് ചെയ്ത കുട്ടികള്‍ക്ക് പിന്നീട് ഇത് തുറക്കാനായില്ലെന്നാണ് സംശയിക്കുന്നത്.അതേസമയം, ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ വിശദമായ അന്വേഷണം തുടരുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. നിലവില്‍ അപകടമരണത്തിനാണ് കേസെടുത്തിരിക്കുന്നത്. എങ്കിലും എല്ലാവശങ്ങളും അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Hot Topics

Related Articles