വൈക്കം: ഡ്യൂട്ടിക്കിടയിൽ കേരള ബാങ്ക് വൈക്കം പ്രഭാത സായാഹ്നശാഖയിലെ ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു.
Advertisements
കേരള ബാങ്ക് വൈക്കം പ്രഭാത സായാഹ്നശാഖയിലെ അസിസ്റ്റന്റ് മാനേജർ തലയോലപ്പറമ്പ് മനക്കച്ചിറയിൽ എം.എം സുരേന്ദ്രനാ( 57 )ണ് ഇന്നലെ വൈകുന്നേരം 7.15 ഓടെ ബാങ്കിലെ ബാത്തുറൂമിൽ കുഴഞ്ഞു വീണത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉടൻ സഹപ്രവർത്തകർ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: രമണി. മക്കൾ: അമൽദീപക്, മിനു ഗായത്രി . മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിൽ . പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടു വളപ്പിൽ മൃതദേഹം സംസ്കരിക്കും. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.