കോട്ടയം : കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, ശമ്പള പരിഷ്കരണം നടത്തുക, സ്ഥലം മാറ്റങ്ങൾ ട്രാൻസ്ഫർ നോംസിന് വിധേയമായി മാത്രംനടത്തുക, തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് അംഗങ്ങൾ സംസ്ഥാന വ്യാപകമായി ഏകദിന ഉപവാസ സമരം നടത്തി.
കോട്ടയം റീജിയണൽ ഓഫീസിന് മുന്നിൽ യൂണിയൻ പ്രസിഡന്റ് കുഞ്ഞ് ഇല്ലംപള്ളിയുടെ അധ്യക്ഷത വഹിച്ചു. സമരം മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു മുൻ എം എൻ എ ജോസഫ് വാഴയ്ക്കൻ മുഖ്യപ്രഭാഷണം നടത്തി. കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ കെ രാജു ആമുഖപ്രസംഗം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഘടനാ നേതാക്കളായ അനിയൻ മാത്യു,, സന്തോഷ് സെബാസ്റ്റ്യൻ, ഹരിശങ്കർ, ദിനേശ് കുമാർ,
മീരാ നായർ,സേവിയർ ജോർജ്, സാബു കെ എം, രാജേഷ് എം, ആശ ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു . മുൻ മന്ത്രി മോൻസ് ജോസഫ് എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.