അമിത വേഗത്തിൽ കാറോടിച്ചു; പൊലീസ് വാഹനം ഇടിച്ചു തെറുപ്പിച്ചു; ഈരാറ്റുപേട്ടയിൽ മൂന്നു യുവാക്കൾ പൊലീസ് പിടിയിൽ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ ക്രിമിനൽ സംഘത്തിന്റെ കാറിലേക്കു ജീപ്പ് ഇടിച്ചുകയറ്റി പോലീസ് പ്രതികളെ സാഹസികമായി പിടികൂടി. കഞ്ചാവ് കടത്തെന്നു സംശയിച്ചാണു പോലീസ് സ്വിഫറ്റ് കാറിനെ പിന്തുടർന്നത്. ബൊലേറോ ജീപ്പിലും ഓൾട്ടോ കാറിലുമാണു പോലീസ് കാറിനെ പിന്തുടർന്നത്.

Advertisements

എന്നാൽ, പോലീസിനെ കാണ്ടതോടെ ജീപ്പിന് മുന്നിലേക്കു കടന്നു പോകാനാവാത്ത വിധം ക്രിമിനൽ സംഘം കാർ ഓടിച്ചു രക്ഷപെടാൻ ശ്രമിച്ചു. റോഡിൽ ഉണ്ടായിരുന്ന മറ്റു വാഹനങ്ങൾ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നു രക്ഷപെട്ടത്. ഇതോടെ പോലീസ് ഉദ്യോഗസ്ഥർ ജീപ്പ് കാറിൽ ഇടിച്ചു നിർത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാറിൽ ഉണ്ടായിരുന്നവർ ഇറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും ഉടൻ തന്നെ പ്രതികളെ ഉദ്യോഗസ്ഥർ പിടികൂടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ജിജോ, അഭിലാഷ്, ഷാനാവസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടകരമായ ഡ്രൈവിങ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു യുവാക്കൾക്കെതിരെ കേസ് എടുത്തത്.

Hot Topics

Related Articles