അഴിമതിയില്‍ ഡോക്ടറേറ്റ് എടുത്ത ചിലര്‍ സര്‍വീസിലുണ്ട്, അവരതിന് പ്രയാസം നേരിടേണ്ടിവരും ; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന് വേണ്ടത്ര വേഗതയുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ചിലര്‍ സര്‍വീസിലുണ്ട്. അഴിമതിക്കാരെ തിരുത്തിക്കാൻ മറ്റ് ജീവനക്കാര്‍ ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരള മുൻസിപ്പല്‍ കോര്‍പ്പറേഷൻ സ്റ്റാഫ് യൂണിയൻ (കെ.എം.സി.എസ്.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Advertisements

‘ജനങ്ങള്‍ ആവശ്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സമീപിക്കുന്നത് റവന്യു, തദ്ദേശ ഓഫീസുകളെയാണ്. എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ചിലര്‍ സര്‍വീസിലുണ്ട്. ഒരു ഉദ്യോഗസ്ഥന്റെ എല്ലാ കാര്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. വ്യാപകമായി അഴിമതി നടത്തുകയായിരുന്നു. എന്നാല്‍ ഓഫീസിലുള്ള ഒരു മഹാൻ ഇങ്ങനെ അഴിമതി നടത്തുമ്ബോള്‍ മറ്റുള്ളവര്‍ അറിയാതിരിക്കുമോ ?എല്ലാവരും അഴിമതിക്കാരല്ല’- മുഖ്യമന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘അഴിമതിക്കാരെ തിരുത്തിക്കാൻ മറ്റ് ജീവനക്കാര്‍ ഇടപെടണം. അഴിമതിയോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. അവരെ സംരക്ഷിക്കില്ല. സാങ്കേതികമായി കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് മറ്റുള്ളവര്‍ക്ക് പറയാം. എത്രമാത്രം ദുഷ്പ്പേര് ഓഫീസിനും വകുപ്പിനും നാടിനും ഉണ്ടാകുന്നുവെന്ന് കാണണം. ഇന്നത്തെ കാലം ഒന്നും അതീവ രഹസ്യമല്ല. രക്ഷപ്പെട്ട് എല്ലാ കാലവും നടക്കാൻ പറ്റില്ല. പിടികൂടിയാല്‍ അതിന്റേതായ പ്രയാസം അനുഭവിക്കേണ്ടിവരും മുഖ്യമന്ത്രി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.