കൊച്ചി : കരുവന്നൂര്‍ ബാങ്ക് ഉള്‍പ്പെടെ സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാൻ മന്ത്രി വി.എൻ വാസവൻ വിളിച്ച യോഗം ഇന്ന്. ഉച്ചയ്ക്ക് രണ്ടുമണിക്ക് കൊച്ചിയിലാണ് യോഗം ചേരുക. സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, മേഖലയിലെ പ്രമുഖര്‍ അടക്കം യോഗത്തില്‍ പങ്കെടുക്കും.
കരുവന്നൂര്‍ ബാങ്കിലെ പ്രശ്നത്തിന് എങ്ങനെ പരിഹാരം കാണാമെന്നുള്ള ആലോചനകള്‍ നടക്കുന്നതിനിടയാണ് യോഗം. കഴിഞ്ഞദിവസം കരുവന്നൂര്‍ വിഷയത്തില്‍ സിപിഎമ്മിനുള്ളിലും കൂടിയാലോചനകള്‍ നടന്നിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ കരുവന്നൂര്‍ ബാങ്കിന് ധനസഹായം നല്‍കാനുള്ള ഒരു പദ്ധതിയും നിലവിലില്ലെന്നാണ് കേരള ബാങ്ക് അറിയിച്ചിട്ടുള്ളത്.
അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ മുൻ പൊലീസ് ഉദ്യോഗസ്ഥരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. മുൻ എസ്.പി കെ.എം ആന്റണി, മുൻ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വര്‍ഗീസ് എന്നിവര്‍ക്കാണ് ഇ ഡി വീണ്ടും നോട്ടീസ് നല്‍കിയിട്ടുള്ളത്. കേസിലെ ഒന്നാംപ്രതി സതീഷ് കുമാറും ആയിട്ടുള്ള സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യല്‍.