ഗാന്ധിജയന്തി ദിനത്തിൽ പൊതുമരാമത്ത് വകുപ്പ് ഓഫിസും പരിസരവും ശുചീകരിച്ച് എൻജിഒ യൂണിയൻ

കോട്ടയം: ഗാന്ധിജയന്തി ദിനത്തിൽ കോട്ടയം പൊതുമരാമത്ത് വകുപ്പ് ഓഫിസ് ശുചീകരിച്ച് എൻജിഒ യൂണിയൻ.എന്‍ജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ ഡി സലിംകുമാര്‍, സിയാദ് ഇ എസ്‌, ടൗൺ ഏരിയ സെക്രട്ടറി കൃഷ്ണദാസ് വി വി, പ്രസിഡന്റ് സുബിന്‍ ലൂക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതോടൊപ്പം കോട്ടയം സിവിൽ സ്റ്റേഷൻ, ആര്‍പ്പൂക്കര-ഏറ്റുമാനൂര്‍, മീനച്ചിൽ, വൈക്കം, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, പാമ്പാടി ഏരിയകളിലും എന്‍ജിഒ യൂണിയൻ ശുചീകരണം നടത്തി.

Hot Topics

Related Articles