കോട്ടയം.വിദ്യ അഭ്യസിപ്പിക്കുന്ന അദ്ധ്യാപകരേയും,രോഗംചികിത്സിക്കുന്ന ഡോക്ടർമാരേയും വിശ്വസിക്കുന്ന സംസ്കാരത്തിലേയ്ക്ക് സമൂഹം തിരിച്ചെത്തേണ്ടത് പുരോഗതിക്ക് ആവശ്യമാണെന്ന് മുൻ ഡിജിപി ഋഷിരാജ് സിംഗ് അഭിപ്രായപ്പെട്ടു. ഇന്ത്യൻസൈക്യാട്രിക്സൊസൈറ്റി കേരള ചാപ്റ്റർ, സെ ട്രൽ ട്രാവൻകൂർ സൈക്യാട്രിക് സൊസൈറ്റി പാല റോട്ടറിയുടേയും സംയുക്താഭിമുഖ്യത്തിൽ അദ്ധ്യാപകർക്കും സ്കൂൾ കൗൺസിലർമാർക്കുമായി പാലാ ഐ എം എ ഹാളിൽ നടത്തിയ ഏകദിന പരിശീലന പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിയമങ്ങളുടേയും നിയന്ത്രണങ്ങളുടേയും മാധ്യമ വിചാരണയുടേയും കുരുക്കി ലായിപ്പോയാൽ തങ്ങളുടെ ദൗത്യം ആത്മവിശ്വാസത്തോടെ നിറവേറ്റാൻ അദ്ധ്യാപകർക്കും ഡോക്ടർമാർക്കും കഴിയാതെ പോകുമെന്നും അദ്ദേഹം പറഞ്ഞു. സൈക്യാട്രിക് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ ആൽഫ്രഡ് വി സാമുവൽ അദ്ധ്യക്ഷത വഹിച്ചു. ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ സുൽഫി നൂഹു ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡോ റോയ് എബ്രഹാം കള്ളിവയലിൽ ഡോ വർഗ്ഗീസ് പുന്നൂസ് ഫാ ബെർക്കുമാൻസ് കുന്നുംപുറം, ഡോ ബോബിതോമസ് കോക്കോട് ഡോ പ്രദീപ്മാത്യൂ, പി വി .ജോർജ്ജ്, ഡോ ജോയ്സ് ജിയോ, ഡോ റ്റി സാഗർ, ഡോ അനീസ് അലി എന്നിവർ സംസാരിച്ചു.
കുട്ടികളുടെ മാനസികാരോഗ്യം സമഗ്രശാസ്ത്രീയ സമീപനം എന്ന വിഷയത്തിൽ ഡോ വർഷവിദ്യാധരൻ(കോഴിക്കോട്) ഡോ ജോബി സ്കറിയ( ബ്രെയിൻ വർക്സ് കോട്ടയം) ഡോ ജയശങ്കർ ( പത്തനംതിട്ട) ഡോ അനൂപ് ( ചേർത്തല ) ഡോ വർഗ്ഗീസ് പുന്നൂസ് എന്നിവർ വിവിധ സെക്ഷനുകൾ നയിച്ചു.