പാലാ: സ്വാതന്ത്ര്യ സമര സേനാനിയും മുൻ ഗവർണറുമായ പ്രൊഫസർ കെ എം ചാണ്ടിയുടെ കൊച്ചു മകനും കോൺഗ്രസ് പ്രവർത്തകനുമായ സഞ്ജയ് സഖറിയാസിനെതിരെ കള്ളക്കേസെടുത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവം അത്യന്തം ഗൗരവമേറിയതും നിർഭാഗ്യകരവുമാണെന്നു ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്.
രാഷ്ട്രീയ പകപോക്കലിന് കേരള കോൺഗ്രസ് പൊലീസിനെ ചട്ടുകം ആക്കുകയാണ്. നിരവധി കോൺഗ്രസ് പ്രവർത്തകർക്കെതിരെ കള്ളക്കേസുകൾ ചുമത്തി അവരുടെ രാഷ്ട്രീയ ശബ്ദത്തെ ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമങ്ങളെ കോൺഗ്രസ് ഏതുവിധേനയും ചേർക്കും. പ്രവർത്തകരെ വേട്ടയാടുമ്പോൾ കയ്യുംകെട്ടി നോക്കി ഇരിക്കുന്ന പാർട്ടിയല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഞ്ജയ് സക്കറിയാസിനെയും, അദ്ദേഹത്തിൻറെ ഭാര്യയെയും, കുഞ്ഞുങ്ങളെയും, കെ എം ചാണ്ടി സാറിൻറെ സഹധർമ്മിണിയെയും ഏറ്റവും നീചമായ ഭാഷയിൽ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ച നിരവധി സംഭവങ്ങളെക്കുറിച്ച് പ്രതികളുടെ പേര് വിവരങ്ങൾ ഉൾപ്പെടെ രേഖാമൂലം പരാതി നൽകിയിട്ടും പോലീസ് കേസെടുക്കാൻ തയ്യാറാകുന്നില്ല. പ്രതികളെ ബോധപൂർവം സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന് ഉള്ളതെന്നും നാട്ടകം സുരേഷ് അറിയിച്ചു. ഇതിനെതിരെ നവംബർ 23 ആം തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോൺഗ്രസ് പാലാ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.