ചങ്ങനാശേരി മുട്ടത്തു വർക്കി മെമ്മോറിയൽ ലൈബ്രറി ഭാരവാഹികളെ തെരഞ്ഞെടുത്തു

ചങ്ങനാശേരി: ഇത്തിത്താനം മുട്ടത്തു വർക്കി മെമ്മോറിയൽ ലൈബ്രറിയുടെ പുതിയ ഭരണസമിതിയെ പൊതുയോഗം തെരെഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി പ്രൊഫ ഡോ സാജു കണ്ണന്തറ (പ്രസിഡന്റ്), മനോജ് ജോർജ്ജ് മുളപ്പഞ്ചേരിൽ (വൈസ് പ്രസിഡന്റ്), ജോർജ്ജ്കുട്ടി ജോസഫ് പനച്ചിങ്കൽ (സെക്രട്ടറി), വർഗീസ് ടി സി ചിറക്കടവിൽ
(ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

ഇതര നിർവ്വാഹക സമിതി അംഗങ്ങളായി വക്കച്ചൻ കവിത്താഴെ, രമ്യാ രതീഷ്, പ്രമോദ് പി ജോസഫ്, അലക്സ്
കോട്ടയം, ജിജു കുരുവിള വാഴപ്പറമ്പിൽ, എം. ജെ വിനയചന്ദ്രൻ, ജോൺസൺ വർഗീസ് തുരുത്താമഠം എന്നിവരെയും തിരെഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസറായി
ചങ്ങനാശേരി താലൂക്ക് ജൂനിയർ സൂപ്രണ്ട് കെ എ തോമസ് പ്രവർത്തിച്ചു.

Hot Topics

Related Articles