കൊവിഡ് ആഘാതത്തിനിടെ ലൈറ്റ് ആന്റ് സൗണ്ട് ഉമടയ്ക്ക് ദുരന്തം! റാന്നിയിൽ ലൈറ്റ് ആന്റ് സൗണ്ട് ഉടമ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് ജോലിയ്ക്കിടെ

റാന്നി: ലൈറ്റ് ആൻഡ് സൗണ്ട്‌സ് ഉടമ ജോലിക്കിടെ വൈദ്യുതാഘാതമേറ്റു മരിച്ചു. റാന്നി വയലത്തല ചാക്കപ്പാലം മേപ്രത്ത് ചന്ദ്രശേഖരൻ നായരുടെ മകൻ എം.സി പ്രസാദ് നായർ(48) ആണ് മരിച്ചത്.

ഉതിമൂടിന് സമീപം പന്തളം മുക്കിൽ മരണം നടന്ന വീട്ടിൽ ലൈറ്റിൻറെ ജോലികൾ ചെയ്യുന്നതിനിടെ വൈകിട്ടു നാലിനായിരുന്നു അപകടം.വൈദ്യുതി ലൈനിനു മുകളിലൂടെ ഇലക്ട്രിക് കേബിൾ എറിഞ്ഞതോടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. വയലത്തല പ്രസാദ് സൗണ്ട്‌സ് ഉടമയാണ്.

Hot Topics

Related Articles