കോൺഗ്രസ് ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കും: കെ സി ജോസഫ്

കോട്ടയം: തെരഞ്ഞെടുപ്പ് പരാജയം പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്നില്ലെന്നും കോൺഗ്രസ് ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കുമെന്നും കോൺഗ്രസ്സ് രാഷ്ട്രീയകാര്യ സമിതി അംഗം കെസി ജോസഫ്. കേന്ദ്രത്തിലും സംസ്ഥാനത്തിലും കോൺഗ്രസ് ഭരണം തിരിച്ചുപിടിക്കും.

നരേന്ദ്രമോദിയും പിണറായി വിജയനും ജനജീവിതത്തെ ശ്വാസം മുട്ടിയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജോസി സെബാസ്റ്റ്യൻ, ജോഷി ഫിലിപ്പ്, സുധാ കുര്യൻ മുതലായവർ സംസാരിച്ചു.

Hot Topics

Related Articles