കോട്ടയം: വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സമൂഹ മനഃസാക്ഷിയെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ കേരളാ കോൺഗ്രസ് (എം) ന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലാകെ ബോധവൽക്കരണ പരിപാടിക്ക് തുടക്കം കുറിക്കുകയാണ്. മയക്കുമരുന്നി നെതിരെ മോചനജാല യുമായി ശിശുദിനമായ നവംബർ 14 ന് ജില്ലയിലെ മുഴുവൻ വാർഡ് കമ്മറ്റികളുടെയും നേതൃത്വത്തിൽ വാർഡിലെ തെരഞ്ഞെടുത്ത 5 കേന്ദ്രങ്ങളിൽ പ്രവർത്തകർ അണിനിരക്കും.
വൈകുന്നേരം 5 നും 7നും ഇടയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓരോ കേന്ദ്രത്തിലെയും വ്യാപാരസ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും സന്ദർശിച്ച് മയക്കുമരുന്ന് വിരുദ്ധ പ്രചരണം നടത്തുകയും മോചന ജ്വാല തെളിക്കുകയും ചെയ്യും. ഇതോ ടൊപ്പം മയക്ക് മരുന്നിനെതിരെയുള്ള സത്യപ്രതിജ്ഞയും ഉണ്ടാവും. വിവിധ കേന്ദ്രങ്ങളിൽ നിന്ന് മണ്ഡലത്തിലെ പ്രധാന ജംഗ്ഷനിലേക്ക് ജാഥയും സംഘടിപ്പിക്കും. മയക്കുമരുന്ന് വിരുദ്ധ സന്ദേശം വിളിച്ചോതുന്ന ദൃശ്യങ്ങളും പ്ലക്കാർഡുകളും ജാഥക്ക് കൊഴു പ്പേകും. മത, സാമുദായിക സാംസ്ക്കാരിക നേതാക്കളടക്കം ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവർ മോചനജ്വാലയിൽ പങ്കാളികളാവും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
14-ാം തീയതിയിലെ മോചനജ്വാലക്ക് മുന്നോടിയായി 11,12,13 തീയതികളിൽ കേരളാ കോൺഗ്രസ് (എം) പ്രവർത്തകർ ഭവനങ്ങൾ സന്ദർശിച്ച് ലഘുലേഖകൾ വിതരണം ചെയ്യും. ജില്ലയിലെ 1344 വാർഡുകളിലായി പതിനായിരത്തോളം പ്രവർത്തകർ ഈ യജ്ഞത്തിൽ പങ്കാളികളാവും. പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി 10-ാം തീയതിക്കു മുമ്പായി നിയോജകമണ്ഡലം, മണ്ഡലം തല നേതൃയോഗങ്ങൾ ചേരും.
ലഹരിമരുന്നിനെതിരായ രണ്ടാം ഘട്ട പ്രചരണ പരിപാടികൾക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിക്കുന്നതും ശിശു ദിനമായ നവംബർ 14 നാണ്. മയക്ക് മരുന്നിനെതിരെയുള്ള പോരാട്ടത്തിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനം ഇത്ര വിപുലമായ രീതിയിൽ ഭവന സന്ദർശനവും മറ്റ് പ്രചരണ പരിപാടികളും സംഘടിപ്പിക്കുന്നത് ആദ്യമായിട്ടാണ്.
കേരള കോൺഗ്രസ് എം മെമ്പർഷിപ്പ് കാമ്പയിൻ
കേരളാ കോൺഗ്രസ്സ് (എം) ന്റെ അടിത്തറ വിപുലമാക്കുന്നതിന്റെ ഭാഗമായി നവംബർ 1 മുതൽ 30 വരെ മെമ്പർഷിപ്പ് മാസാചരണമായി ആചരിക്കുകയാണ്. ജില്ലയിലെ ഓരോ വാർഡിലും കുറഞ്ഞത് 10 കുടുംബങ്ങളെ കൂടി പുതിയതായി പാർട്ടിയിൽ ചേർക്കുന്ന തിനാണ് തീരുമാനിച്ചിട്ടുള്ളത്. കേരള കോൺഗ്രസ്സ് (എം) ലേക്ക് കടന്നുവരാൻ താൽപര്യമുള്ള സമാന ചിന്താഗതിക്കാർക്ക് മെമ്പർഷിപ്പ് നൽകുവാനുള്ള സംസ്ഥാന നേതൃത ത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം ജില്ലയിൽ രണ്ടാം ഘട്ട മെമ്പർഷിപ്പ് കാമ്പെയിൻ ഈ മാസം നടപ്പാക്കുന്നത്. ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു, ഉന്നതാധികാര സമിതിയംഗം വിജി എം. തോമസ്, ഓഫീസ് ചാർജ്ജ് ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ എന്നിവർ പ്രത സമ്മേളനത്തിൽ പങ്കെടുത്തു.